വിലക്കയറ്റത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ കലം കമഴ്ത്തി പ്രതിഷേധം നടത്തി

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം സാധാരണ ജനങ്ങൾ വലയുമ്പോൾ കണ്ണടയ്ക്കുന്ന സർക്കാരിനെതിരെയാണ് ബി ജെ പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഗാന്ധി സ്ക്വയറിനു മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.കേരളത്തിൽ വിലക്കയറ്റം പിടിച്ചു നിർത്താൻപറ്റാത്ത മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗവൺമെൻ്റാണ് കേരളം ഭരിക്കുന്നതെന്ന് ബി ജെ പി സൗത്ത് ജില്ലാ പ്രസിഡണ്ട് വി സി വർഗീസ് യോഗം ഉദ്ഘാടനം ചെയ്തുകെണ്ട് പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡണ്ട് രത്നമ്മ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ശ്രീനഗരിരാജൻ,കെ.കുമാർ,രതീഷ് വരകുമല,കെ എൻ ഷാജി,പി എൻ പ്രസാദ്,അമ്പിളി രാജൻ, രാജൻ മണ്ണൂർ,സി എം രാജപ്പൻ,സ്ഥതിൽ സ്മിത്ത് എന്നിവർ പ്രസംഗിച്ചു,