കുഴല്‍കിണര്‍ നിര്‍മാണ യൂണിറ്റുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം; അനുമതിയില്ലാതെ പ്രവര്‍ത്തിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ

Nov 5, 2026 - 18:52
 0
കുഴല്‍കിണര്‍ നിര്‍മാണ യൂണിറ്റുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം; അനുമതിയില്ലാതെ പ്രവര്‍ത്തിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ
This is the title of the web page

സംസ്ഥാനത്ത് കുഴല്‍ക്കിണര്‍, ട്യൂബ്വെല്‍, ഫില്‍ട്ടര്‍ പോയിന്റ്, ഹാന്‍ഡ് ബോര്‍ തുടങ്ങിയവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും ഉപയോഗിക്കുന്ന റിഗുകള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ റിഗ്ഗുകളും അവ പ്രവര്‍ത്തിപ്പിക്കുന്ന ഏജന്‍സികളും/വ്യക്തികളും ഭൂജല വകുപ്പ് ജില്ലാ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യുകയും വര്‍ഷാവര്‍ഷം പുതുക്കുകയും വേണം. സാധുവായ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയ ശേഷം മാത്രമേ ഡ്രില്ലിങ് പ്രവര്‍ത്തികള്‍ നടത്താന്‍ പാടുള്ളൂ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സാധുവായ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഡ്രില്ലിങ് നടത്തിയാല്‍ ആദ്യ കുറ്റത്തിന് ഒരു ലക്ഷം രൂപ പിഴ ഈടാക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും പോലീസ് സഹായത്തോടെ റിഗ് കണ്ടുകെട്ടുകയും ചെയ്യും. 

Slide 1
Slide 2
Slide 1
Slide 2

കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലെ മൂന്നാം നിലയിലുള്ള ഭൂജല വകുപ്പ് ജില്ലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. (ഫോണ്‍: 04862 226199, ഇമെയില്‍: gwdidk@gmail.com).

What's Your Reaction?

like

dislike

love

funny

angry

sad

wow