ശുചിമുറി മാലിന്യം ജലസ്രോതസിലേക്ക് ഒഴുക്കി; 50,000 രൂപ പിഴ

Nov 5, 2026 - 18:56
 0
ശുചിമുറി മാലിന്യം ജലസ്രോതസിലേക്ക് ഒഴുക്കി; 50,000 രൂപ പിഴ
This is the title of the web page

ശുചിമുറി മാലിന്യം കലര്‍ന്ന മലിനജലം സമീപത്തെ ജലസ്രോതസിലേക്ക് ഒഴുക്കിയ സംഭവത്തില്‍ കെട്ടിട ഉടമയ്ക്കെതിരെ 50,000 രൂപ പിഴ ചുമത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ശുപാര്‍ശ. ഇടുക്കി ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡും നെടുങ്കണ്ടം ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഗുരുതരമായ നിയമലംഘനം കണ്ടെത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നെടുങ്കണ്ടം സെന്‍ട്രല്‍ ജംഗ്ഷനില്‍ ചൈതന്യ റോഡിന് സമീപമുള്ള കെട്ടിടത്തില്‍നിന്ന് കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സ്‌ക്വാഡും പഞ്ചായത്ത് ജീവനക്കാരും പരിശോധന നടത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പരിശോധനയ്ക്കിടെ വിജയന്‍ മേപ്പുറത്ത് എന്നയാളുടെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടത്തോട് ചേര്‍ന്നുള്ള വലിയ കുഴിയില്‍നിന്ന് മോട്ടോര്‍ ഉപയോഗിച്ച് കറുത്ത നിറത്തിലുള്ളതും അസഹ്യമായ ദുര്‍ഗന്ധമുള്ളതുമായ മലിനജലം സമീപത്തെ തുറന്ന ഓടയിലേക്ക് പമ്പ് ചെയ്ത് ഒഴുക്കുന്നതായി കണ്ടെത്തി. സ്‌ക്വാഡിന്റെ പരിശോധനയില്‍ ഇത് കക്കൂസ് മാലിന്യം കലര്‍ന്ന മലിനജലമാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായി.

Slide 1
Slide 2
Slide 1
Slide 2

കെട്ടിടത്തിലെ ശുചിമുറികളില്‍നിന്നുള്ള കക്കൂസ് മാലിന്യം കലര്‍ന്ന മലിനജലമാണ് ഇത്തരത്തില്‍ പുറത്തേക്ക് ഒഴുക്കിയിരുന്നതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. കക്കൂസ് മാലിന്യം കലര്‍ന്ന മലിനജലം യാതൊരു ശാസ്ത്രീയ സംസ്‌കരണവും കൂടാതെ പൊതുജലസ്രോതസ്സിലേക്ക് ഒഴുക്കുന്നത് ഗുരുതരമായ പരിസ്ഥിതി മലിനീകരണത്തിനും പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്.

മലിനജലം അംഗീകൃത സെപ്‌റ്റേജ് ടാങ്കറുകള്‍ ഉപയോഗിച്ച് നീക്കം ചെയ്ത് നിയമാനുസൃതമായ സംസ്‌കരണ കേന്ദ്രങ്ങളില്‍ എത്തിച്ച് സംസ്‌കരിക്കേണ്ടതിന് പകരം തുറസായ ഓടയിലൂടെ ഒഴുക്കിയ നടപടി ഗുരുതരമായ നിയമലംഘനമാണെന്ന് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് വിലയിരുത്തി.

തുടര്‍ന്ന് കെട്ടിട ഉടമയ്ക്കെതിരെ 50,000 രൂപ പിഴ ചുമത്തുന്നതിനും തുടര്‍നിയമനടപടികള്‍ സ്വീകരിക്കുന്നതിനും നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ശുപാര്‍ശ നല്‍കി.പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയാകുന്ന ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ തുടര്‍നടപടികള്‍ ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow