ഒന്നാം തീയതി ഡ്രൈഡേയോട് അനുബന്ധിച്ച് അനധികൃത മദ്യ വില്പന നടത്തി വന്നയാളെ വണ്ടിപ്പെരിയാർ എക്സൈസ് സംഘം പിടികൂടി

ഓണക്കാലത്തിനു മുന്നോടിയായി എക്സൈസ് ഡിപ്പാർട്ട്മെന്റ് നടത്തുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് അനധികൃത മദ്യ വില്പന ഇതോടൊപ്പം ലഗതിപദാർത്ഥങ്ങളുടെ വ്യാപക ഉപയോഗം തടയുക എന്ന ലക്ഷ്യത്തോട് കൂടി പരിശോധനകൾ ശക്തമാക്കി വരുന്നത്.
ഒന്നാം തീയതി ഡ്രൈ ഡേ അനുബന്ധിച്ച് ഇന്ന് രാവിലെ ഏഴുമണിയോടുകൂടി വണ്ടിപ്പെരിയാർ ചുരക്കുളം ആശുപത്രിക്ക് സമീപം വ്യാപാരസ്ഥാപനം നടത്തിവരുന്ന 71 വയസുള്ള കണ്ണൻ എന്നയാൾ അനധികൃതമായി മദ്യ വില്പന നടത്തുന്നു എന്ന് എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ പിടികൂടിയത്.ഇയാളുടെ കടയിൽ നടത്തിയ പരിശോധനയിൽ 13 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടുകയും മദ്യ വില്പന നടത്തിയ 650 രൂപ തൊണ്ടിമുതലും കണ്ടെടുത്തു.
തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. രാവിലെ കെട്ടിട ജോലിക്ക് പോകുന്ന മേശിരിമാരും വാഹനങ്ങൾ ഓടിക്കാൻ പോകുന്ന ആളുകളും ഇവിടെ വന്ന സ്ഥിരമായി മദ്യം കഴിക്കാറുണ്ട് എന്ന രഹസ്യ വിവരമാണ് ലഭിച്ചത്. വരും ദിവസങ്ങളിലും ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട വ്യാപകമായ പരിശോധന നടത്തുകയും ചെയ്യും.
വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടർ ശ്യാം കെ എസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സതീഷ് കുമാർ ഡി പ്രിവന്റ്റ്റീവ് ഓഫീസർ അരുൺ പി കൃഷ്ണൻ സിവിൽ എക്സൈസ് ഓഫീസർമാരായ ഗോകുൽ കൃഷ്ണൻ, അസീം വനിത സിവിൽ എക്സൈസ് ഓഫീസർ അർഷാന എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.