കട്ടപ്പന ആന കുത്തിയിൽ ഏലക്ക മോഷ്ടിച്ചത് ഒന്നിലധികം പേർ ചേർന്ന്. മോഷ്ടാക്കൾ പ്രദേശവുമായി അടുത്ത ബന്ധമുള്ളവരെന്നും സ്ഥലം ഉടമ

Aug 2, 2023 - 17:32
 0
കട്ടപ്പന ആന കുത്തിയിൽ ഏലക്ക മോഷ്ടിച്ചത് ഒന്നിലധികം പേർ ചേർന്ന്. മോഷ്ടാക്കൾ പ്രദേശവുമായി അടുത്ത ബന്ധമുള്ളവരെന്നും സ്ഥലം ഉടമ
This is the title of the web page

കട്ടപ്പന ആനക്കുത്തി ജയറാം എസ്റ്റേറ്റിലാണ് ഏലം സ്റ്റോർ കുത്തിതുറന്ന് 300 കിലോ ഉണക്ക  ഏലയ്ക്ക മോഷ്ടിച്ചത്.തമിഴ്നാട് കമ്പം ഉത്തമപാളയം സ്വദേശി സി. ബൊമ്മെ സ്വാമിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ ഞായറാഴ്ച രാത്രിയിലാണ് മോഷണം നടന്നതായി കരുതുന്നത്.വീടിനോട് ചേർന്നാണ്  ഏലം സ്റ്റോർ.തിങ്കളാഴ്ച രാവിലെ തൊഴിലാളി, വീട്ടിൽ എത്തിയപ്പോഴാണ് വാതിലുകൾ തുറന്നു കിടക്കുന്നതായി കാണ്ടത്. ഉടൻ തന്നെ ഇയാൾ ബൊമ്മെ സ്വാമിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വണ്ടൻമേട് പോലീസിനെ വിവരം അറിയിച്ചു. 
മുൻവശത്തെ വാതിലുകൾ തകർക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.  തുടർന്ന് പിൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. ഒന്നിലേറെ മോഷ്ടാക്കൾ ഉണ്ടെന്നാണ് നിഗമനം. വീടിന്റെ സമീപത്ത് കിടന്ന ഇരുമ്പു കമ്പിയും വാക്കത്തിയും ഉപയോഗിച്ചാണ് വാതിലിന്റെ പൂട്ട് തകർത്തത്. സ്റ്റോർ റൂമിൽ കയറിയ തസ്കരർ ഏലക്കായ സൂക്ഷിച്ചിരുന്ന വാതിലിന്റെ പൂട്ട് ഇവിടെ നിന്നും കിട്ടിയ ചുറ്റികയും പ്ലയറും ഉപയോഗിച്ച് അഴിച്ചെടുത്താണ് അകത്ത് കയറിയത്. ഇവിടെ തണുപ്പടിക്കാത്ത വിധം ചാക്കുകളിലാക്കി പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന ആറ് ചാക്ക് ഏലയ്ക്ക അപഹരിക്കുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

50 കിലോ വീതമുള്ള ചാക്കുകളായിരുന്നു. ഒന്നിലേറെ മോഷ്ടാക്കളും വാഹനവും ഉണ്ടെങ്കിലേ ഇത്രയും ഏലയ്ക്ക ഇവിടെ നിന്നും കൊണ്ടുപോകാനാവു. മുൻ വശത്തെ ഗേറ്റിന് സമീപത്തെ പച്ച നെറ്റ് പൊളിച്ചു നീക്കിയാണ് അകത്തു കടന്നത്. ഇവർ എത്തിയതായി സംശയിക്കുന്ന വാഹനത്തിന്റെ സി സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. 30 വർഷമായി ഇവിടെ വന്ന് തോട്ടം നടത്തുന്ന തനിക്ക് ഇത്തരമൊരു അനുഭവം ആദ്യമായാണെന്നും സ്ഥലവും സാഹചര്യവും അറിയാവുന്നവരായിരിക്കാം മോഷണത്തിന് പിന്നിലെന്ന് ഉടമ ബൊമ്മൈ സ്വാമി പറഞ്ഞു.കട്ടപ്പന ഡിവൈ. എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow