അക്ഷയ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ച സേവന നിരക്കേ വാങ്ങാവൂ: ജില്ലാ കളക്ടര്‍

Aug 2, 2023 - 17:26
 0
അക്ഷയ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ച സേവന നിരക്കേ വാങ്ങാവൂ: ജില്ലാ കളക്ടര്‍
This is the title of the web page

സംസ്ഥാനസര്‍ക്കാരിന്റെ അംഗീകൃത പൊതുജനസേവന കേന്ദ്രങ്ങളായ അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍ക്കു സര്‍ക്കാര്‍ നിശ്ചയിച്ച സേവന നിരക്ക് മാത്രമേ നല്‍കാവൂ എന്ന് അക്ഷയ ചീഫ് കോര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ കളക്ടറുടെ നിര്‍ദേശം. സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള സേവനനിരക്ക് പൊതുജനങ്ങള്‍ക്ക് കാണത്തക്ക വിധത്തില്‍ എല്ലാ അക്ഷയകേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കണം. നല്‍കുന്ന സേവനങ്ങളുടെ നിരക്ക് സംബന്ധിച്ച് എല്ലാ ഉപയോക്താക്കള്‍ക്കും നിര്‍ബന്ധമായും രസീത് നല്‍കണമെന്നും അക്ഷയ കേന്ദ്രങ്ങള്‍ക്ക് കളക്ടര്‍ നിദേശം നല്‍കി. ഏതെങ്കിലും അക്ഷയ കേന്ദ്രത്തില്‍ സേവന നിരക്ക് പ്രദര്‍ശിപ്പിച്ചിട്ടില്ലെങ്കിലോ രസീത് നല്‍കിയില്ലെങ്കിലോ പൊതുജനങ്ങള്‍ക്കു അക്ഷയ ജില്ലാ ഓഫീസിലോ സംസ്ഥാന സര്‍ക്കാരിന്റെ സിറ്റിസണ്‍ കോള്‍ സെന്ററിലോ അറിയിക്കാം. കൂടാതെ അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ സംബന്ധിച്ചുള്ള പരാതികളും അക്ഷയ ജില്ലാ ഓഫീസിലോ സംസ്ഥാന ഓഫീസിലോ സമര്‍പ്പിക്കാം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സേവനങ്ങള്‍ക്കു അമിതനിരക്ക് ഈടാക്കുക, രസീത് നല്‍കാതിരിക്കുക, മോശം പെരുമാറ്റം ഉണ്ടാവുക എന്നീ സന്ദര്‍ഭങ്ങളില്‍ അത് സംബന്ധിച്ച പരാതി സിറ്റിസണ്‍ കോള്‍ സെന്ററിനെയോ(155300) ജില്ലാ ഓഫീസിനെയോ(ഫോണ്‍ നമ്പര്‍-04862 232 215) വിളിച്ചറിയിക്കുകയോ adpoidk.akshaya@kerala.gov.in എന്ന മെയിലില്‍ അയക്കുകയോ ചെയ്യാം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow