കൊച്ചി ധനുഷ്കോടി ദേശീയ പാതയുടെ നേര്യമംഗലം മുതൽ വാളറ വരെയുള്ള നിർമാണ തടസത്തിനു കാരണം സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത

Jul 17, 2025 - 19:08
 0
കൊച്ചി ധനുഷ്കോടി ദേശീയ പാതയുടെ നേര്യമംഗലം  മുതൽ വാളറ വരെയുള്ള നിർമാണ തടസത്തിനു കാരണം സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത
This is the title of the web page

കേന്ദ്ര സർക്കാരിന്റെ ഭാരത് മാല പദ്ധതി പ്രകാരം ദേശീയപാതകളുടെ നിർമാണം ദ്രുത ഗതിയിൽ രാജ്യത്തു നടക്കുകയാണ്. 5000 കോടി രൂപ അനുവദിച്ചു നിർമാണം നടക്കുന്ന പദ്ധതിയാണ് കൊച്ചി ധനുഷ്കോടി പാത. ഏതാണ്ട് 590 കിലോ മീറ്റർ നീളമുള്ള കേരളത്തിനും തമിഴ്നാടിനും ഒരു പോലെ ഗുണം ചെയ്യുന്നതും, മൂന്നാർ ടുറിസം വികസനത്തിനും ഇരു സംസ്ഥാനങ്ങളുടെയും ചരക്കുകൾ നീക്കത്തിനും സഹായകമാണ് ഈ റോഡ് വികസനം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കക്ഷി രാഷ്ട്രീയത്തിനും ജാതി മത ചിന്തകൾക്കും അപ്പുറം ജില്ലയിലെ മുഴുവൻ ജനങ്ങളുടെയും ചിരകാല അഭിലാഷ്മാണ് ഈ പദ്ധതി. നരേന്ദ്ര മോഡിയുടെ വികസിത ഭരത സങ്കല്പവും സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറുടെ വികസിത കേരള സങ്കല്പവും ഇത്തരത്തിലുള്ള ദേശീയ പാതകളുടെയും മലയോര ഹൈവേകളുടെയും രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന്‌ ഊന്നൽ നൽകുന്നതാണ്. 

നിലവിൽ കൊച്ചി ധനുഷ്കോടി പാതയുടെ നിർമാണ തടസത്തിനു കാരണം സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും ഉത്തരവാദിത്തപെട്ട ഉദ്യഗസ്ഥന്മാർ നൽകിയ റിപ്പോർട്ടുകളുടെ പിഴവും ആണ്. കെ എൻ ജ്യോതിലാൽ അഡിഷണൽ ചീഫ് സെക്രട്ടറിക്കുവേണ്ടി ഹൈകോടതിയിൽ കൊടുത്ത സത്യവാങ്ങമൂലം ആണ് നിലവിലെ തടസ്സം ഉണ്ടാവാൻ കാരണം. ഇത് മറച്ചു വച്ചകൊണ്ട് ബിജെപി യെ കരിതേച്ചു കാണിക്കാനായി ചില തല്പര കക്ഷികൾ ശ്രമിക്കുന്നു എന്നും നേതാക്കൾ കുറ്റപ്പെടുത്തി.

ബിജെപി സർക്കാരും ബിജെപി സംസ്ഥാന നേതൃത്വവും വികസനത്തിനും ജനക്ഷേമത്തിനും ഊന്നൽ നൽകിയാണ് പ്രവർത്തിക്കുന്നത്എന്നും നേതാക്കൾ പറഞ്ഞു . വാർത്താ സമ്മേളനത്തിൽ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ്‌ വി.സി.വർഗീസ്, ജില്ലാ ജനറൽ സെക്രട്ടറി സുനിൽ കുരുവിക്കാട്ട്, കട്ടപ്പന മണ്ഡലം പ്രസിഡന്റ്‌ അഡ്വ.സുജിത് ശശി, മുൻ മണ്ഡലം പ്രസിഡന്റ്‌ പി.എൻ. പ്രസാദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow