കുമളി പഞ്ചായത്തിൽ അനധികൃത മാംസശാലകൾക്കെതിരെ കർശന നടപടി

കുമളി പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ പഞ്ചായത്ത് ലൈസൻസോ ഹെൽത്ത് കാർഡോ ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവർത്തിച്ചുവന്ന നിരവധി മാംസശാലകൾ കണ്ടെത്തി. ഈ കടകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
ഏഴ് ദിവസത്തിനകം എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ലൈസൻസ് നേടാത്ത കടകൾക്ക് തുടർന്ന് പ്രവർത്തിക്കാൻ അനുമതി നൽകില്ലെന്ന് കുമളി പഞ്ചായത്ത് സെക്രട്ടറി അശോക് കുമാർ അറിയിച്ചു.കൂടാതെ അനധികൃതമായി വില വർദ്ധിപ്പിക്കുന്നതിനെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
പരിശോധനയിൽ കുമളി പഞ്ചായത്ത് സെക്രട്ടറി അശോക് കുമാർ , ഹെൽത്ത് ഇൻസ്പെക്ടർ പി. മാടസ്വാമി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്തോഷ് പി., രാജേഷ് എ.എൻ. എന്നിവർ പരിശോധനയിൽ പങ്കെടുത്തു.