ജില്ലയില്‍ ജീപ്പ് സവാരി, ഓഫ് റോഡ് യാത്രകള്‍ക്കും ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ജില്ലാ മോട്ടോര്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി

Jul 17, 2025 - 19:19
 0
ജില്ലയില്‍ ജീപ്പ് സവാരി, ഓഫ് റോഡ് യാത്രകള്‍ക്കും ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ജില്ലാ മോട്ടോര്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി
This is the title of the web page

 കൂടിയാലോചനകളില്ലാതെ വീണ്ടും ഇത്തരത്തിലുള്ള ഉത്തരവുകള്‍ അടിച്ചേല്‍പ്പിച്ചാല്‍ വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. മേഖലയിലെ തൊഴിലെടുക്കുന്ന ആയിരക്കണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം ഇല്ലാതാക്കുന്നതായിരുന്നു തീരുമാനം. നിലവില്‍ നിയന്ത്രണം പിന്‍വലിക്കാന്‍ തീരുമാനിച്ചെങ്കിലും ആശങ്കകളുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഉദ്യോഗസ്ഥര്‍ മാത്രം ഉള്‍പ്പെടുന്ന റൂട്ട് മോണിറ്ററിങ് ആന്‍ഡ് റെഗുലേഷന്‍ കമ്മിറ്റിക്കാണ് റൂട്ടുകളും സുരക്ഷാ മാനദണ്ഡങ്ങളും നിര്‍ണയിക്കാനുള്ള ചുമതല. ഈ മേഖലയില്‍ ഉദ്യോഗസ്ഥ മേധാവിത്വം അരക്കിട്ടുറപ്പിക്കാന്‍ കാരണമാകും. മേഖലയിലെ ഏത് പരിഷ്‌കരണവും ഡിടിപിസിയുമായി കൂടിയാലോചിച്ചുവേണം നടപ്പാക്കാന്‍ എന്നും നേതാക്കൾ പറഞ്ഞു.

കൂടാതെ, മറ്റ് സ്ഥലങ്ങളില്‍ നിന്നോ, സംസ്ഥാനങ്ങളില്‍ നിന്നോ വാഹനങ്ങളുമായി എത്തി സഫാരി നടത്താന്‍ അനുമതി നല്‍കുന്നത് വന്‍ അപകടങ്ങള്‍ക്ക് കാരണമാകും. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചും റോഡുകളെക്കുറിച്ചും പരിജ്ഞാനമുള്ളതും ഭൂപ്രകൃതിയെക്കുറിച്ച് അറിവുള്ളവരുമായ ജില്ലയിലെ ഡ്രൈവര്‍മാര്‍ക്ക് മാത്രമേ ജീപ്പ് സഫാരിയും ഓഫ് റോഡ് സഫാരിയും നടത്താന്‍ അനുമതി നല്‍കാവൂ.

2017ല്‍ അന്നത്തെ മന്ത്രി എം എം മണി, റോഷി അഗസ്റ്റിന്‍ എംഎല്‍എ, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്ത ഡിടിപിസി യോഗത്തില്‍ ജില്ലയുടെ ടൂറിസം വികസനത്തിനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് രൂപരേഖ തയ്യാറാക്കിയിരുന്നു. ഇതിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കിവരുന്നതിനിടെയാണ് കലക്ടറുടെ ഏകപക്ഷീയ ഉത്തരവ് ടൂറിസത്തിന് തിരിച്ചടിയായത്. 

മാസത്തിലൊരിക്കല്‍ ഡിടിപിസി എക്‌സിക്യൂട്ടീവ് യോഗവും മൂന്ന് മാസത്തിലൊരിക്കല്‍ ജനറല്‍ ബോഡിയും ചേരണമെന്ന തീരുമാനവും ഇതുവരെ നടപ്പായിട്ടില്ല. ഇക്കാര്യത്തിലും അടിയന്തര നടപടി ഉണ്ടാകണം.മെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍, എം സി ബിജു, ജോമോൻ സി ജെ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow