കാഞ്ചിയാര്‍ പഞ്ചായത്തിലെ അഞ്ചുരുളി റോഡിന് 1.47 കോടി അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിന്‍

കാഞ്ചിയാര്‍ പഞ്ചായത്തിലെ അഞ്ചുരുളി നഗറിലേക്കുള്ള കക്കാട്ടുകട - അഞ്ചുരുളി റോഡ് നിര്‍മ്മാണത്തിനായി 14747144 രൂപ അനുവദിച്ച് പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മുഖേന ഉത്തരവായതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.3.024 കീ.മി ദൈര്‍ഘ്യമാണ് റോഡിനുള്ളത്. 6 മീറ്റര്‍ വീതിയുള്ള ഗ്രാമീണ റോഡാണ് നിലവില്‍ ഉള്ളത്. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന അന്‍പതിലധികം കുടുംബങ്ങളാണ് ഈ മേഖലയില്‍ ഉള്ളത്.
മുന്‍ കാലയളവില്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നു .റോഡിന്റെ ടാറിങ് ,കലിങ്കുകളുടെ നിര്‍മ്മാണം, ഓട നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് .കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് മുഖേനയാണ് പ്രവര്‍ത്തി നടപ്പിലാക്കുന്നത്.
കക്കാട്ടുകടയില്‍ നിന്നും 5 കീ.മി ദൂരം അഞ്ചുരുളി വഴി സഞ്ചരിച്ചാല്‍ കല്യാണത്തണ്ട് മലനിരകളില്‍ എത്തി ചേരാന്‍ സാധിക്കും. ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ ഉന്നതികളുടെ വികസനത്തിന് കാഞ്ചിയാര്‍ പഞ്ചായത്തില്‍ തന്നെ വിവിധ ഇടങ്ങളില്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിനോടകം തുക അനുവദിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.