വെള്ളയാംകുടി സെൻ്റ് ജെറോംസ് ഹൈസ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു

Jul 15, 2025 - 16:07
 0
വെള്ളയാംകുടി സെൻ്റ് ജെറോംസ്  ഹൈസ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു
This is the title of the web page

വെള്ളയാംകുടി സെന്റ്. ജെറോംസ് യു പി സ്കൂളിലെ 2025-26 അക്കാദമിക വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനമാണ് നടത്തിയത് . സുവർണ്ണ ജൂബിലി നിറവിലായിരിക്കുന്ന സ്കൂളിന്റെ ഈ വർഷത്തെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിനുള്ള നൂതന പദ്ധതികളായ 'നല്ല മലയാളം -നല്ല കേരളം ' എന്നി പദ്ധതികളുടെ ഉദ്ഘാടനവും നടത്തി.

കട്ടപ്പന ഉപജില്ല വിദ്യാഭ്യാസ ഓഫീസർ രാജശേഖരൻ സി. ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. 'പ്രാരംഭ് 2K25' എന്ന പരിപാടിയുടെ ഉദ്ഘാടനം പ്രമുഖ നോവലിസ്റ്റ് പുഷ്പമ്മ നിർവഹിച്ചു. സ്കൂൾ മാനേജർ മോൺ. ഫാ. അബ്രഹാം പുറയാറ്റ് മറ്റ് അദ്ധ്യാപകർ തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow