കട്ടപ്പന വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി

സ്കൂൾ ചെയർപേഴ്സൻ അമല സജേഷ് ലഹരി വിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ലഹരി വിരുദ്ധ പ്രവർത്തനത്തിൻ്റെ ഭാഗമായി പൊതു സ്ഥാപനങ്ങളിലും, കടകളിലും, പൊതുവാഹനങ്ങളിലും സ്റ്റിക്കർ പതിക്കുന്ന പ്രവർത്തനങ്ങൾക്കും തുടക്കമായി.ലഹരി വിരുദ്ധ സന്ദേശമെത്തിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് സ്റ്റിക്കർ പ്രചാരണം നടത്തുന്നത്. ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ. അബ്രാഹം പുറയാറ്റ് ഉത്ഘാടനം ചെയ്തു.
വെള്ളയാംകുടി സെൻ്റ്.ജെറോംസ് യു.പി.സ്കൂളിൽ നടന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് കട്ടപ്പന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രാജശേഖരൻ.സി.,കട്ടപ്പന മുനിസിപ്പൽ കൗൺസിലർ ബീന സിബി സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയി മഠത്തിൽ .പി .ടി എ പ്രസിഡണ്ട് ജെയിംസ് വർഗ്ഗീസ്,പി.ടി.എ വൈസ് പ്രസിഡന്റ് പ്രശാന്ത് രാജു തുടങ്ങിയവർ സംസാരിച്ചു.ലഹരിക്കെതിരെ എൻ്റെ കൈയൊപ്പ് ചാർത്തി വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശത്തിന്റെ അംബാസിഡർമാരായി മാറുമെന്ന് പ്രതിജ്ഞയെടുത്തു.