കാഞ്ചിയാർ സെന്റ് മേരീസ് ഇടവക ദേവാലയത്തിലെ വിശ്വാസ ജീവിത പരിശീലന വേദിയുടെ നേതൃത്വത്തിൽ ദുക്റാന തിരുനാൾ ആചരണവും ചെറുപുഷ്പ മിഷൻലീഗ് ൻ്റെ പ്രവർത്തന ഉദ്ഘാടനവും നടന്നു

യേശുദേവൻ്റെ ശിഷ്യന്മാരിൽ ഒരാളായ തോമാശ്ലീഹായുടെ ഓർമ്മത്തിരുന്നാളാണ് ദുക്‌റാന.ഇന്ത്യയിലെ മാർത്തോമാ നസ്രാണികളുടെ ഇടയിൽ വലിയ പ്രാധാന്യമുള്ള ഈ തിരുനാൾ പരമ്പരാഗതമായി ജൂലൈ 3-നാണ് ആഘോഷിക്കുന്നത്.
ഈ തിരുനാൾ ആചരണമാണ് ഭൃത്യാ ആദരപൂർവ്വം കാഞ്ചിയാർ സെൻമേരിസ് ഇടവക ദേവാലയത്തിലെ വിശ്വാസ ജീവിത പരിശീലന വേദിയുടെ നേതൃത്വത്തിൽ ആചരിച്ചത് ഇതോടൊപ്പം ചെറുപുഷ്പ മിഷൻലീഗിന്റെ പ്രവർത്തന ഉദ്ഘാടനവും നടന്നു ഇടവക വികാരി ഫാദർ ഡോക്ടർ സെബാസ്റ്റ്യൻ കിളിരൂർ പറമ്പിൽ ഉദ്ഘാടനം ചെയ്തു.
തുടർന്ന് മിഷൻ ലീഗിന്റെ പ്രവർത്തന ഉദ്ഘാടനവും ഭാരവാഹികളുടെ സത്യപ്രതിജ്ഞ പുതിയ അംഗങ്ങളെ സ്വീകരിക്കൽ എന്നിവയെ നടന്നു തുടർന്ന് അവാർഡ് ജേതാക്കളെ സോണി ഈഴാറാകത്ത് പരിചയപ്പെടുത്തി തുടർന്ന് അവാർഡ് വിതരണവും നടത്തി ചടങ്ങിൽ ഫാദർ ജോയൽ അധ്യക്ഷൻ ആയിരുന്നു ഹെഡ്മാസ്റ്റർ സണ്ണി മുകളേൽ . ജോസഫ് കരിപ്പാക്കുടി തുടങ്ങിയവർ സംസാരിച്ചു ചടങ്ങിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.