ഇടുക്കി ചിന്നക്കനാലിൽ ജനവാസ മേഖലയിൽ പുലി ഇറങ്ങി ;പ്രദേശവാസിയായ രാജപാണ്ടിയുടെ വളർത്തു നായയെ പുലി പിടിച്ചു

കഴിഞ്ഞ രാത്രിയിലാണ് ചിന്നക്കനാൽ പവർ ഹൗസ് സ്വദേശി രാജപാണ്ടിയുടെ വളർത്തു നായയെ പുലി ആക്രമിച്ചത്. വീടിന്റെ പരിസര പ്രദേശത്ത് പുലിയുടെ കാൽ പാടുകളും കണ്ടെത്തി.
ഒരാഴ്ച മുൻപ് തോട്ടം മേഖലയിൽ പുലിയെ നാട്ടുകാർ കാണുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു.തോട്ടം മേഖലയിൽ പുലിയിറങ്ങിയതായി ചൂണ്ടികാട്ടി വനം വകുപ്പിൽ പരാതി സമർപ്പിച്ചിട്ടും, പുലിയെ തുരത്താൻ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
ചക്കക്കൊമ്പൻ അടക്കമുള്ള കാട്ടാനകളുടെ സാനിധ്യം പതിവായി ഉണ്ടാകുന്ന മേഖലയാണ് ചിന്നക്കനാൽ. ആനകൾ ഉയർത്തുന്ന ഭീഷണിയ്ക് പിന്നാലെയാണ് ഇപ്പോൾ പുലിയും ജനവാസ മേഖലയിൽ ഭീതി പരത്തുന്നത്.