കാഞ്ചിയാർ പള്ളിക്കവലക്കും പാലാക്കടക്കും ഇടയിൽ വാഹനാപകടം;കാറും ബൈക്കും തമ്മിൽ കൂട്ടി ഇടിച്ചു
മലയോര ഹൈവേയിൽ കാഞ്ചിയാർ പള്ളിക്കവലക്കും പാലാക്കടക്കും ഇടയിലാണ് ബുധനാഴ്ച്ച വൈകിട്ട് വാഹനാപകടം ഉണ്ടാകുന്നത്.ലബ്ബക്കട ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്കും പാലാ കടയിൽ നിന്നും ലബ്ബക്കട ഭാഗത്തേക്ക് പോകുകയായിരുന്ന കാറും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ ബൈക്ക് യാത്രികനായ ചോറ്റു പാറ സ്വദേശി ജി അജേഷിന് ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തിൻറെ കാലിന് ഓടിവുണ്ട്. സംഭവസമയം ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റോഡ് അരികിൽ നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്ത് മുൻപോട്ടു പോകാൻ തുടങ്ങുന്നതിന്ടെയാണ് എതിരെ വന്ന ബൈക്ക് കാറിൽ ഇടിച്ചത്, എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.



