കട്ടപ്പന വൈഎംസിഎയുടെ കുടുംബ സംഗമവും സാന്ത്വനം കരുതൽ പബ്ലിക് റിലേഷൻ പ്രോജക്ട് ഉദ്ഘാടനവും 2025 -2026 വർഷത്തെ ഭാരവാഹികളുടെ പ്രതിഷ്ഠാ ശുശ്രൂഷയും ജൂൺ 29 ന്

കട്ടപ്പന വൈഎംസിഎ യുടെ കുടുംബ സംഗമവും സാന്ത്വനം കരുതൽ പബ്ലിക് റിലേഷൻ പ്രോജക്ട് ഉദ്ഘാടനവും 2025 -2026 വർഷത്തെ ഭാരവാഹികളുടെ പ്രതിഷ്ഠാ ശുശ്രൂഷയും 2025 ജൂൺ 29 ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് കട്ടപ്പന വൈഎംസിഎ ഹാളിൽ നടക്കും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും അക്കാദമിക് മികവ് പുലർത്തിയ കുട്ടികളേയും യോഗത്തിൽ ആദരിക്കും.
കട്ടപ്പന വൈഎംസിഎ പ്രസിഡൻ്റ് രജിറ്റ് ജോർജ് അദ്ധ്യക്ഷത വഹിക്കും. കുടുംബ സംഗമം റീജിയണൽ വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ ഉദ്ഘാടനം ചെയ്യും. സാന്ത്വനം കരുതൽ പബ്ലിക് റിലേഷൻ പ്രോജക്ട് ഉദ്ഘാടനം റീജിയണൽ പബ്ലിക് റിലേഷൻ ചെയർമാൻ ജോർജ് ജേക്കബ് നിർവ്വഹിക്കും. 2025-2026 വർഷത്തെ കട്ടപ്പന വൈഎംസിഎ ഭാരവാഹികളുടെ പ്രതിഷ്ഠാ ശുശ്രൂഷയ്ക്ക് റീജിയണൽ സെക്രട്ടറി ഡോ. റെജി വർഗീസ് നേതൃത്വം നൽകും.
2025-2026 വർഷത്തെ പ്രസിഡൻ്റായി കെ. ജെ ജോസഫ് ചുമതലയേൽക്കും. അക്കാദമിക് മികവ് നേടിയവർക്ക് കട്ടപ്പന മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ബീനാ ടോമി മെറിറ്റ് അവാർഡ് നൽകും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ യോഗത്തിൽ ആദരിക്കും. റവ. വർഗീസ് ജേക്കബ് കോർഎപ്പിസ്കോപ്പാ , റവ. ഡോ ബിനോയി പി ജേക്കബ്,റവ ഫാ.ജിതിൻ വർഗീസ്, റവ ഫാ.ഷിജു എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും. കെ.ജെ ജോസഫ്,സജി ജേക്കബ്, യു.സി. തോമസ്, സൽജു ജോസഫ്, പി.ഡി. തോമസ്, ടോമി ഫിലിപ്പ് എന്നിവർ പ്രസംഗിക്കും.