ഏലപ്പാറയിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ഡി.വൈ എഫ് ഐ ഉപരോധ സമരം നടത്തി

ഏലപ്പാറ പഞ്ചായത്തിൻ്റെ ഓഫീസ് നവീകരണത്തിൽ അഴിമതി ഉണ്ടെന്ന് ആരോപിച്ചാണ് ഡി.വൈ എഫ് ഐ ഉപരോധം സംഘടിപ്പിച്ചത്.ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റിയംഗം ബി അനൂപ് ഉത്ഘാടനം ചെയ്തു.ബ്ലോക്ക് കമ്മറ്റിയംഗം മണികണ്ഡൻ അധ്യക്ഷനായി.വ്യാഴാഴ്ച രാവിലെ 11 മണിയോടെ പ്രകടനമായി എത്തിയ പ്രവർത്തകരെ പഞ്ചായത്ത് ഓഫീസ് പടിക്കൽ പോലീസ് തടഞ്ഞു.
ഓഫീസ് നവീകരണത്തിൻ്റെ ഭാഗമായി ബലക്ഷയം സംഭവിച്ച കോൺക്രീറ്റ് പാരപ്പറ്റിൽ എ.സി.പി നിർമ്മിതികൾ നടത്തുന്നത് ഗുണനിലവാരത്തോടെയല്ല. ശക്തമായ കാറ്റുള്ള ദിശയിൽ ആയതിനാൽ എ സി പി തകർന്ന് വീഴാൻ സാധ്യതയേറെയാണ്.
പുതിയതായി സ്ഥാപിച്ച ഇൻഡോർ ഷട്ടിൽ കോർട്ടും ചോർന്നൊലിക്കുന്നതായും പ്രവർത്തകർ ആരോപിക്കുന്നു.ഇക്കാര്യങ്ങൾ ചൂണ്ടി കാട്ടി കെ സ്മാർട്ട് ആപ്പ് വഴി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല എന്നും ആരോപണമുണ്ട്പി.പി പ്രശാന്ത് , അഫ്സൽ മുഹമ്മദ് എബിൻ ബേബി, പ്രദീപ് രാജൻ എന്നിവർ പ്രസംഗിച്ചു.