കട്ടപ്പന വള്ളക്കടവ് അപ്സര പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ മികവ് 2025 എന്ന പേരിൽ അനുമോദനയോഗം സംഘടിപ്പിച്ചു

വിവിധ പരീക്ഷകളിലും മത്സരങ്ങളിലും മികവ് തെളിയിച്ച് നാടിന്റെ യശസ്സ് ഉയർത്തിയ കുട്ടികൾക്കാണ് ലൈബ്രറിയുടെ നേതൃത്വത്തിൽ അനുമോദനയോഗം ഒരുക്കിയത്. മികവ് 2025 എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി വിജയിച്ച വിദ്യാർത്ഥികൾക്കും, ഐഎസ്ആർഒയിൽ സയ്ന്റിസ്റ്റ് എൻജിനീയറായി നിയമിതയായ എലിസബത്ത് ജോർജ്,
മഹാത്മാഗാന്ധി സർവ്വകലാശാല പരീക്ഷയിൽ സോഷ്യൽ സർവീസ് വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ അതുല്യ ജോസ്, ഇടുക്കി താലൂക്ക് ലൈബ്രറി കൗൺസിൽ സർഗോത്സവം 2025 കാവ്യാപാനം രണ്ടാം സ്ഥാനം നേടിയ ശ്രേയ ശശി എന്നിവർക്കുമാണ് അനുമോദനം ഒരുക്കിയത്. നഗരസഭാ വൈസ് ചെയർമാൻ കെ ജെ ബെന്നി ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭ ക്ഷേമകാര്യ സ്റ്റാമിങ് കമ്മിറ്റി ചെയർമാൻ മനോജ് മുരളി, നഗരസഭ കൗൺസിലർമാരായ സജി മോൾ ഷാജി, ഷജി തങ്കച്ചൻ, മായാ ബിജു, ലൈബ്രറി മുൻ പ്രസിഡന്റ് സി ആർ മുരളി, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സാബു വർഗീസ്, ലൈബ്രറി സെക്രട്ടറി വിസി രാജു , വൈസ് പ്രസിഡന്റ് സി ജെ ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സന്തോഷ് കിഴക്കേമുറി,സജി കോലത്ത്, ഇ എം മാത്യു എന്നിവർ സംസാരിച്ചു.