കട്ടപ്പന ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം

കട്ടപ്പന ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം. പകൽ സമയങ്ങളിൽ കൂട്ടമായി എത്തുന്ന തെരുവ് നായ്ക്കൾ നാട്ടുകാർക്കും, ഇരുചക്ര വാഹന യാത്രികർക്കും, സ്കൂളിലേക്കും മറ്റും നടന്നുവരുന്ന വിദ്യാർത്ഥികൾക്കും ഭീഷണിയാവുകയാണ്.
മുൻസിപ്പാലിറ്റിയുടെ ഭാഗത്തുനിന്ന് ഇതിനെതിരെ നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്ന് ചെറുകിട കച്ചവടക്കാരും വാഹന യാത്രികരും പ്രതികരിച്ചു.വഴിയോരങ്ങളിൽ ഭക്ഷണ അവശിഷ്ടങ്ങൾ വലിച്ചെറിയുന്നതാണ് ഇവയുടെ എണ്ണം കൂടാനുള്ള കാരണം.
അധികൃതർ തെരുവുനായ ശല്യം ഇല്ലാതാക്കുന്നതിനുള്ള നടപടികൾ എത്രെയും വേഗം സ്വീകരിക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.