വന്യജീവിശല്യം; കെ.എസ്.സി വിദ്യാർത്ഥികളുടെ ഫോറസ്റ്റ്സ്റ്റേഷൻ മാർച്ചും ഉപരോധസമരവും മാർച്ച്‌ 21 - ന്

Jun 20, 2025 - 18:04
 0
വന്യജീവിശല്യം; കെ.എസ്.സി വിദ്യാർത്ഥികളുടെ ഫോറസ്റ്റ്സ്റ്റേഷൻ മാർച്ചും ഉപരോധസമരവും മാർച്ച്‌ 21 - ന്
This is the title of the web page

വന്യമൃഗ ശല്യം മൂലം വിദ്യാർത്ഥികളുടെ പഠനം മുടങ്ങുന്നത് ഗൗരവമായി കണ്ട് സർക്കാർ നടപടികൾ സ്വീകരിക്കുക, മലയോര മേഖലയിലെ ഭാവി തലമുറയെ ഇല്ലാതാക്കുന്ന രീതിയിലുള്ള സർക്കാർ നയങ്ങൾ തിരുത്തുക, വിവിധ കാരണങ്ങളാൽ വിദ്യാഭ്യാസ വായ്പകൾ തടയുന്ന ബാങ്കുകളുടെ നയങ്ങൾതിരുത്തുവാൻ സർക്കാർ ഇടപെടുക,

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 വിദ്യാഭ്യാസ വായ്പ വാങ്ങി പഠനം പൂർത്തിയാക്കിയെങ്കിലും ജോലി ലഭിക്കാത്തതിനാൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ പോയവരുടെ പേരിലുള്ള ജപ്തി നടപടികൾനിർത്തിവയ്ക്കുക, കാലാവധി ദീർഘിപ്പിച്ചു നൽകുകതുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇടുക്കി കെ.എസ്.സി ജില്ലാക്കമ്മറ്റി നേതൃത്വത്തിൽ മാർച്ച്‌ 21 - ന് ചെറുതോണി നഗരം പാറ ഫോറസ്റ്റ് ഓഫീസിലേക്ക് വിദ്യാർത്ഥികൾ മാർച്ചും ഉപരോധ സമരവും നടത്തുന്നു.

 രാവിലെ 11 -ന് ചെറുതോണിയിലെ കേരളാ കോൺഗ്രസ് ഓഫീസ്പടിക്കൽ നിന്ന് വിദ്യാർത്ഥികളുടെ മാർച്ച് ആരംഭിക്കും. 11.45-ന് കേരളാ വിദ്യാർത്ഥി കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജോൺസ് ജോർജ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് തോമസ് അലക്സ് പൗവ്വത്ത്അധ്യക്ഷത വഹിക്കും.

 കെ.എസ്.സി നേതാക്കളായ ജെൻസ് എൻ. ജോസ്, സ്റ്റീഫൻ പ്ലാക്കുട്ടത്തിൽ, അരവിന്ദ് ജോൺ , ആൽബിൻ ആൻഡ്രൂസ്, ജോർജ് മാത്യു കേരളാ കോൺഗ്രസ് നേതാക്കളായഅഡ്വ.തോമസ് പെരുമന ,നോബിൾ ജോസഫ്, വർഗീസ് വെട്ടിയാങ്കൽ, ജോയി കൊച്ചുകരോട്ട് തുടങ്ങിയവർ പ്രസംഗിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow