പതിനാറാം കണ്ടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു

സംസ്ഥാന സർക്കാർ ഒന്നര കോടി രൂപ വകയിരുത്തി പതിനാറാംകണ്ടം ഗവൺമൻ്റ് ഹയർ സെക്കണ്ടറി സ്കൂളിനായി നിർമ്മിക്കുന്ന പുതിയ കെട്ടിട സമുശ്ചയത്തിൻ്റെ ശിലാസ്ഥാപനവും ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവുമാണ് നടന്നത്. സ്കൂൾ ഹാളിൽ സംഘടിപ്പിച്ച പരിപാടികൾ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചൻ നീർണാക്കുന്നേൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ജി സത്യൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം ഷൈനി സജി പഞ്ചായത്ത് അംഗങ്ങളായ മിനി ഷാജി , കെ. എ. അലിയാർ , ബിബിൻ എബ്രഹാം, ഹെഡ്മിസ്ട്രസ് ഷീന സി. തോമസ്,
പിൻസിപ്പൽ ഡോ. റോയി തോമസ്, പി.ഡബ്ള്യു.ഡി. എക്സിക്യൂട്ടീവ് എൻജിനീയർ സിസിലി ജോസഫ്, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് ബിജോ ജോസ്, പതിനാറാംകണ്ടം മർച്ചൻ്റ് ക്കസോസിയേഷൻ പ്രസിഡൻ്റ് വിവേക് ജോസഫ്, പിറ്റിഎ പ്രസിഡൻ്റ് വിനോദ് മാത്യു എന്നിവർ പങ്കെടുത്ത് സംസാരിച്ചു.