മുരിക്കാശേരി ബൈപ്പാസ് റോഡിന് ഒരു കോടി അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ

കുടിയേറ്റ ഗ്രാമമായ മുരിക്കാശേരിയുടെ ചിരകാല സ്വപ്‌നമായിരുന്ന മുരിക്കാശേരി ബൈപ്പാസ് റോഡ് യാഥാര്‍ത്ഥ്യത്തിലേക്ക്. നിലവിലുള്ള ഗ്രാമീണ റോഡ് വീതി കൂട്ടി ഉയര്‍ന്ന നിലവാരത്തിലേക്ക് ഉയര്‍ത്തി നവീകരിക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
തോപ്രാംകുടി - മുരിക്കാശേരി- കരിമ്പന്‍ റോഡുകളെ ബന്ധിപ്പിച്ചാകും നിര്‍ദിഷ്ട ബൈപ്പാസ് പൂര്‍ത്തിയാക്കുക. റോഡ് നവീകരിക്കുന്നതോടെ മുരിക്കാശേരി ടൗണിലെ ഗതാഗതക്കുരുക്ക് ഗണ്യമായി പരിഹരിക്കാന്‍ സാധിക്കും.ഈ മൂന്ന് ടൗണുകള്‍ തമ്മിലുള്ള യാത്രാദൂരവും സമയവും കുറയും.
ഈ ഭാഗങ്ങളിലെ സ്‌കൂള്‍ - കോളജ് വിദ്യാര്‍ഥികള്‍ക്കും റോഡ് ഏറെ സഹായകമാകും. ഈ മേഖലയുടെ സമഗ്ര വികസനത്തിന് ബൈപ്പാസ് ഏറെ സഹായകമാകും. ഡിപിആര്‍ തയാറാക്കി ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്താന്‍ പി.ഡബ്ല്യൂ.ഡി റോഡ് വിഭാഗം ചീഫ് എഞ്ചിനിയര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.