വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ശാന്തൻപാറ കുടുംബ ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം യാഥാർഥ്യമായി

Jun 12, 2025 - 16:21
 0
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ശാന്തൻപാറ കുടുംബ ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം യാഥാർഥ്യമായി
This is the title of the web page

സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപെടുത്തിയാണ് ശാന്തൻപാറ കുടുംബാരോഗ്യ കേന്ദ്രത്തിനായി പുതിയ മന്ദിരം നിർമ്മിച്ചത്. 2018 കെട്ടിടത്തിനായി 45 ലക്ഷം രൂപയും 2020-21 ൽ എം എൽ എ ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപയും ശാന്തൻപാറ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപയും അനുവദിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കെട്ടിടത്തിന്റെ അടുത്ത ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടാം നിലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് എം എൽ എ ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം ഉടുമ്പൻചോല എം എം മണി എം എൽ എ നിർവ്വഹിച്ചു.

പൊതുപ്രവർത്തകൻ എന്ന നിലയിൽ തുടർന്നും നാടിന്റെ വികസന പ്രവർത്തങ്ങൾക്കുള്ള ഇടപെടൽ നടത്തുമെന്ന് എം എം മണി പറഞ്ഞു.ചടങ്ങിൽ ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ എസ് എസ് എൽ സി, പ്ലസ് ടു ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

ശാന്തൻപാറ പഞ്ചായത്ത്‌ പ്രസിഡന്റ് ലിജു വർഗിസിന്റെ നേതൃത്വത്തിൽ നടന്ന ഉൽഘാടന യോഗത്തിൽ ചീഫ് മെഡിക്കൽ ഓഫിസർ ഡോ ഗോപിനാഥൻമോൻ, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം ടി ഉഷാ കുമാരി, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ജിഷ ദിലീപ്, ജില്ലാ പഞ്ചായത്ത്‌ അംഗം വി എൻ മോഹനൻ, എം റംഷാദ്, ഡോ എം ആർ ഷെറിൻ, രാക്ഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു

What's Your Reaction?

like

dislike

love

funny

angry

sad

wow