കട്ടപ്പന 20 ഏക്കർ പൊന്നിക്കവല റോഡിൻറെ കോൺക്രീറ്റ് ജോലികൾ നടക്കുന്നതിനാൽ നാളെ മുതൽ 15 ദിവസത്തേക്ക് റോഡ് അടച്ചിടും

കട്ടപ്പന 20 ഏക്കർ ആശുപത്രി മുതൽ പൊന്നിക്കവല വരെയുള്ള ഭാഗത്തെ നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതിനാലാണ് 15 ദിവസത്തേക്ക് അടച്ചിടുന്നത് .റോഡിൻ്റെ ടാറിങ് പ്രവർത്തനങ്ങൾ പൂർത്തിയായി. റോഡിൻറെ വശങ്ങളിലെ ഐറിഷ് ഓട നിർമ്മാണമാണ് നടക്കുന്നത്. ഇതിൻറെ ഭാഗമായി കോൺക്രീറ്റിങ് ഉൾപ്പെടെ റോഡിൽ നടത്തണം ഇതോടെയാണ് 15 ദിവസത്തേക്ക് റോഡ് അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്.
റോഷി അഗസ്റ്റിൻ എം.എൽ.എ അനുവദിച്ച 20 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നവീകരണം നടക്കുന്നത്. ഇതിനാൽ പ്രദേശത്തെ ആളുകളും പൊതു ജനങ്ങളും ഈ പ്രവർത്തനങ്ങളോട് സഹകരിക്കണമെന്ന് വാർഡ് കൗൺസിലർ ലീലാമ്മ ബേബി പറഞ്ഞു.
What's Your Reaction?






