കട്ടപ്പന വലിയപാറ കലാരഞ്ജിനി വായനശാലയുടെ നേതൃത്വത്തിൽ പ്രതിഭ സംഗമവും പഠനോപകരണ വിതരണം നടന്നു

കട്ടപ്പന വലിയപാറയിലെ എല്ലാ കുട്ടികളും ഒത്തുകൂടുന്ന ഇടമാണ് കലാ രഞ്ജിനി വായനശാല.വായനശാലയുടെ നേതൃത്വത്തിലാണ് മേഖലയിലെ കുട്ടികൾക്കായി പ്രതിഭാ സംഗമവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചത്. ലൈബ്രറി പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ ഉദ്ഘാടനം നിർവഹിച്ചു.
മേഖലയിലെ 110 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കഴിഞ്ഞ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസും, ഉന്നത വിജയവും നേടിയ 20 വിദ്യാർത്ഥികളെ അനുമോദിച്ചു. പരിപാടിയിൽ ലൈബ്രറി സെക്രട്ടറി രാധാകൃഷ്ണൻ നായർ, എം കെ ജോർജ് , ടി ഡി സോമൻ , ജിൻസി റോയ് തുടങ്ങിയവർ സംസാരിച്ചു.