കാല്‍വരിമൗണ്ടില്‍ കേബിള്‍കാര്‍ പ്രവര്‍ത്തനമാരംഭിക്കും. ടൂറിസം വികസന സമിതി

Jun 7, 2025 - 18:48
 0
കാല്‍വരിമൗണ്ടില്‍ കേബിള്‍കാര്‍ പ്രവര്‍ത്തനമാരംഭിക്കും. ടൂറിസം വികസന സമിതി
This is the title of the web page

ചെറുതോണി: കേബിള്‍കാര്‍ ഉള്‍പ്പടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ടൂറിസം പദ്ധതികള്‍ ആരംഭിക്കാന്‍ ആലോചന യോഗത്തില്‍ തീരുമാനം. ഡി ടി പി സി ജില്ലാ എക്സിക്യൂട്ടീവ് അംഗം സി വി വര്‍ഗീസിന്‍റെ അദ്ധ്യക്ഷതയില്‍ കാല്‍വരിമൗണ്ടില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഇടുക്കി അണക്കെട്ടിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കാല്‍വരിമൗണ്ട് വ്യൂ പോയിന്‍റും അഞ്ചുരുളിയും ചേര്‍ന്നുള്ള ദൃശ്യസൗന്ദര്യത്തെ ലോക ടൂറിസം സഞ്ചാരികള്‍ക്കായി ഒരുക്കിയെടുക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഈ വിസ്മയദൃശ്യങ്ങള്‍ കണ്‍കുളിര്‍ക്കെ നേരിട്ടു കാണുന്നതിനായി കേബിള്‍കാര്‍ പ്രവര്‍ത്തനസജ്ജമാക്കുകയാണ് ലക്ഷ്യം. ഇതിനായി സാധ്യതാപഠനം നടത്തും. കാല്‍വരിമൗണ്ടില്‍ ചേര്‍ന്ന യോഗത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ഈ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനായി പ്രൊമോട്ടിംഗ് കമ്മറ്റിയും രൂപീകരിച്ചു. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് ജില്ലാ ആസ്ഥാന പ്രദേശങ്ങളുടെ വികസനത്തിന് ശക്തി പകരുന്ന പുതിയ സംരംഭത്തിന് തുടക്കമാകുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സി വി വര്‍ഗീസ്, റോമിയോ സെബാസ്റ്റ്യന്‍, സിബി കൊല്ലംകുടി, രമേശ് കല്ലറയ്ക്കല്‍, ജെയിന്‍ അഗസ്റ്റിന്‍, ഡൊമനിക് വട്ടപ്പാറ, തോമസ് ജോസഫ്, സിബി ജി സെബാസ്റ്റ്യന്‍, ജോണി വടക്കേമുറി, ആന്‍സണ്‍ കുഴിക്കാട്ട്, അലന്‍ എസ് കൊല്ലംകുടി, അരുണ്‍ ജോര്‍ജ്ജ്, ശ്രീജിത്ത് വാസുദേവന്‍, എബി ജെയിംസ്, എല്‍ദോസ് എം എസ്, ചെറിയാന്‍ കട്ടക്കയം, സാബു ടി വി, ബിനോയ് വാട്ടപ്പിള്ളില്‍, ഫാ. മനോജ് മനക്കാട്ട് സി എം ഐ എന്നിവരാണ് പ്രൊമോട്ടിംഗ് കമ്മറ്റി അംഗങ്ങള്‍. തുടര്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനായി യോഗത്തില്‍ തീരുമാനമായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow