കൊച്ചി- ധനുഷ്കോടി ദേശീയ പാതയിൽ കെ എസ് ആർടിസി ബസ്സും, കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം

അടിമാലി ▪️ കൊച്ചി- ധനുഷ്കോടി ദേശീയ പാതയിൽ കെ എസ് ആർ ടി സി ബസ്സും, കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം.. ശനിയാഴ്ച രാവിലെ അടിമാലി വിശ്വദീപ്തി സ്കൂൾ പടിക്ക് സമീപമാണ് അപകടം ഉണ്ടായത് .മൂന്നാർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും അടിമാലി ഭാഗത്ത് നിന്നും ചേർത്തലയിലേക്ക് പോകുകയായിരുന്ന ksrtc ബസും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു..
അപകടത്തിൽ പരിക്കേറ്റ കോട്ടയം സ്വദേശിയായ കാർ ഡ്രൈവർ ഋഷികേശിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.. 5 പേരാണ് കാറിൽ ഉണ്ടായിരുന്നത്.. അപകടത്തിൽ കാറിന്റെയും , ബസിന്റെയും മുൻവശം തകർന്നു.. വിവരമറിഞ്ഞു അടിമാലി ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു.