മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന കനാലിൽ ഒരാളെ കാണാതായി
മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന കനാലിൽ ഒരാളെ കാണാതായി. കുമളി മന്നാക്കുടി സ്വദേശി അരിയാന്റെ മകൻ അർജുനെ (17) ആണ് കാണാതായത്. ഇന്നലെ വൈകിട്ട് കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർ ഫോഴ്‌സ് തെരച്ചിൽ നടത്തുന്നു.

