ഇൻഫാമിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷ തൈ വിതരണം ഉപ്പുതറയിൽ വെച്ച് നടത്തി

ഇൻഫാമിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷ തൈ വിതരണം നടത്തി.വിതരണോത്ഘാടനം ഇൻഫാം കാർഷിക താലൂക്ക് ഡയറക്ടർ ഫാ. സിബി അറയ്ക്കൽ നിർവഹിച്ചു. താലൂക്ക് രക്ഷാധികാരി ഫാ. ഡോമനിക് കാഞ്ഞിരത്തിനാൽ പരിതസ്ഥിതി ദിന സന്ദേശം നല്കി.ഉപ്പുതറ സെൻ്റ് ഫിലോമിനാസ് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഇൻഫാം ഉപ്പുതറ കാർഷിക താലൂക്കിൻ്റെ കീഴിൽ വരുന്ന ഉപ്പുതറ , രാജഗിരി, മരിയ ഗിരി, ചെമ്മണ്ണ്, പുളിങ്കട്ട, ആലം പള്ളി, പുള്ളിക്കാനം, ഉളുപ്പുണി , ചിന്നാർ തുടങ്ങിയ 9 ഗ്രാമ സഭകളിലെ 1200/ അംഗങ്ങൾക്കാണ് തൈകൾ വിതരണം ചെയ്തത്.
ചെറുനാരകം,ബഡ്ഡ്നെല്ലി , ബഡ്ഡ് മാവ്, കറിവേപ്പ്, കോവൽ, സീതാപ്പിൾ, എന്നിവ വിതരണം ചെയ്തു.സന്തോഷ് കോട്ടിരി , ജോസ് വടക്കേടം, ഡോ:പി.വി മാത്യു , ഡെയ്സി സാബു, ജോയി കട്ടക്കയം, ഷിബു പനന്തോട്ടം, മനോജ് കിളക്കാട്ട്. ജയിംസ് വെട്ടുകുഴി . സണ്ണി തുടങ്ങിയവർ നേതൃത്വം നല്കി.