വണ്ടിപ്പെരിയാർ പള്ളിപ്പടി അങ്കണവാടിയിൽ പ്രവേശനോത്സവം നടന്നു
വണ്ടിപ്പെരിയാർ പള്ളിപ്പടി അമ്പത്തി ഒമ്പതാം നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവം നടന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി പൈനേടത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പ്രിയങ്ക അധ്യക്ഷയായി. അംഗണവാടി വർക്കർ സുധ ജാസ്മിൻ പ്രസംഗിച്ചു.CDPO രമ്യ , ICDS സൂപ്പർവൈസർ സുന്ദരി, ശ്രീദേവി, പ്രവീണ, ഹോമിയോ ഡോക്ടർ അഞ്ചു തുടങ്ങിയവർ സംസാരിച്ചു.



