ഇരട്ടയാർ ശാന്തിഗ്രാം എസ്എൻഡിപി തൊട്ടിയിൽപ്പടി റോഡ് നിർമ്മാണം ഗ്രാമപഞ്ചായത്തിന്റെ ഉദാസീനത മൂലം തടസ്സപ്പെട്ടു കിടക്കുകയാണെന്ന് ആരോപണവുമായി കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റി രംഗത്ത്

Jun 3, 2025 - 19:11
 0
ഇരട്ടയാർ ശാന്തിഗ്രാം  എസ്എൻഡിപി തൊട്ടിയിൽപ്പടി റോഡ് നിർമ്മാണം ഗ്രാമപഞ്ചായത്തിന്റെ ഉദാസീനത മൂലം തടസ്സപ്പെട്ടു കിടക്കുകയാണെന്ന് ആരോപണവുമായി കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റി രംഗത്ത്
This is the title of the web page

ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട റോഡാണ് ശാന്തിഗ്രാം എസ്എൻഡിപി തൊട്ടിയിൽപടി റോഡ്.  ഏകദേശം 15 ഓളം കുടുംബങ്ങളാണ് ഈ റോഡിൻറെ ഗുണഭോക്താക്കൾ. നിലവിൽ ഇവർക്ക് ഗതാഗത യോഗ്യമായ ഒരു റോഡില്ല. ഇവിടുത്തെ എസ്എൻഡിപി അമ്പലംവക റോഡിലൂടെയാണ് ഇവർ നിലവിൽ സഞ്ചരിക്കുന്നത്. ഇവരുടെ യാത്ര ക്ലേശം മനസ്സിലാക്കിയതോടെ അമ്പലം അധികൃതർ തങ്ങളുടെ സ്ഥലം സൗജന്യമായി റോഡ് നിർമ്മാണത്തിനായി വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് പഞ്ചായത്തിൽ വിവരം അറിയിച്ച് പഞ്ചായത്തിന്റെ ആസ്തിയിലേക്ക് റോഡ് നിർമ്മാണത്തിന് സ്ഥലം നൽകുകയും ചെയ്തു .തുടർന്ന് ഇരട്ടിയാർ ഗ്രാമപഞ്ചായത്ത് റോഡ് നിർമ്മാണത്തിനായി തൊഴിലുറപ്പ് പദ്ധതിയിൽ രണ്ട് ഘട്ടത്തിലായി 10 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു .കോൺക്രീറ്റ് ചെയ്യാനുള്ള വഴി വെട്ടി വീതി ആക്കി കൊടുക്കാം എന്ന് ഉദ്ദേശത്തോടുകൂടി അമ്പലം ഭരണസമിതി അംഗങ്ങൾ ജിയോളജി വകുപ്പിൽ നിന്ന് ഈ റോഡ്കടന്നുപോകുന്ന ഭാഗത്തുള്ള പാറകൾ പൊട്ടിച്ചു നീക്കുവാൻ അനുമതി വാങ്ങി.

 തുടർന്ന് പാറ പൊട്ടിക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു.  എന്നാൽ പഞ്ചായത്തിൻറെ ആസ്തിയിലുള്ള റോഡിൽ പാറ പൊട്ടിക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ നടത്തണമെങ്കിൽ പഞ്ചായത്തിൻറെ അനുമതി വേണം കൂടാതെ പൊട്ടിക്കുന്ന പാറ പഞ്ചായത്ത് ടെൻഡർ നൽകി ലേലം ചെയ്യണം എന്ന വ്യവസ്ഥ മുൻനിർത്തി നിർമ്മാണ പ്രവർത്തനം താൽക്കാലികമായി പഞ്ചായത്ത് നിർത്തിവെപ്പിക്കുകയായിരുന്നു.

വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ചയുമായി. തുടർന്ന് ടെൻഡർ നൽകി പാറ പൊട്ടിച്ചു നീക്കി നിർമ്മാണ പ്രവർത്തനം തുടരാം എന്ന തീരുമാനത്തിലേക്ക് എത്തി.  എന്നാൽ തീരുമാനം കഴിഞ്ഞ് നടപടി വൈകുകയാണ് തങ്ങളുടെ യാത്ര യോഗ്യമായ റോഡ് എന്ന സ്വപ്നം എന്ന് പൂവണിയും എന്ന ചോദ്യമാണ് നാട്ടുകാർ മുന്നോട്ടുവയ്ക്കുന്നത്.

നിലവിൽ പൊട്ടിച്ച പാറ ഉൾപ്പെടെ ഇവിടെ കിടക്കുകയാണ്. പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഈ റോഡ് നിർമ്മാണത്തിന് ഉദാസീനത തുടരുകയാണെന്നാണ് കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റി പറയുന്നത്. ഒരു മേഖലയിലെ ജനങ്ങളുടെ യാത്ര യോഗ്യമായ റോഡ് എന്ന സ്വപ്നത്തിന് വിലങ്ങുതടിയായി മാറുകയാണ് പഞ്ചായത്ത് എന്നും കോൺഗ്രസ് പറയുന്നു.

വിഷയത്തിൽ അടിയന്തര പ്രാധാന്യം നൽകി റോഡ് നിർമ്മാണം പുനരാരംഭിച്ചില്ലെങ്കിൽ നാട്ടുകാരെ അടിനിർത്തി ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് കോൺഗ്രസിൻ്റെ തീരുമാനം.എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതർ പറയുന്നത് ഇങ്ങനെ റോഡിലെ പാറ പൊട്ടിക്കുന്നതിനും റോഡ് കോൺക്രീറ്റ് ചെയ്യാൻ ഉതകുന്ന വിധത്തിൽ ആക്കി നൽകുന്നതിനും അനുമതി പഞ്ചായത്ത് നൽകിയതാണ്.

 പഞ്ചായത്ത് കമ്മറ്റിയിൽ ഈ വിഷയം അവതരിപ്പിച്ച ഭരണസമിതിയുടെ തീരുമാനപ്രകാരമാണ് അനുമതി നൽകിയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ടവർ കോൺക്രീറ്റ് ചെയ്യാൻ ഉതകുന്ന വിധത്തിൽ പാറ പൊട്ടിച്ച് നിക്കി മണ്ണ് പണികൾ പൂർത്തീകരിച്ച് റോഡ് നവീകരിച്ച് നൽകാത്തതാണ് പണി തുടരാൻ താമസം ഉണ്ടാകുന്നതിന് കാരണമെന്നാണ് പറയുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow