സി പി ഐ കട്ടപ്പന മണ്ഡലം സമ്മേളനം കാഞ്ചിയാറിൽ ആരംഭിച്ചു

കാഞ്ചിയാർ പള്ളികവലയിൽ വി.പി കുട്ടപ്പൻ നായർ നഗറിൽ എസ് എൻ ഓഡിറ്റോറിയത്തിൽ വച്ചാണ് സമ്മേളനം.ജൂലൈ 18, 19, 20 തീയതികളിലായി കട്ടപ്പനയിൽ വച്ചു നടത്തപെടുന്ന ജില്ല സമ്മേളനത്തിനു മുന്നോടിയായാണ് മണ്ഡലം സമ്മേളനം നടത്തപ്പെടുന്നത്. സി പി ഐ കട്ടപ്പന മണ്ഡലം കമ്മിറ്റിക്കുകീഴിലുള്ള ആറ് ലോക്കൽ കമ്മിറ്റികളിലെ 1036 പാർട്ടി അംഗങ്ങളുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട 198 പ്രതിനിധികൾ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും.
സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും മുൻ റവന്യൂവകുപ്പ് മന്ത്രിയുമായിരുന്ന കെ.പി രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ അഷറഫ്, ജില്ല സെക്രട്ടറി കെ.സലിം കുമാർ, അസി. സെക്രട്ടറിമാരായ പി. പളനി വേൽ , പ്രിൻസ് മാത്യു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.കെ ശിവരാമൻ, വി.കെ ധനപാൽ, ജോസ് ഫിലിപ്പ്, ജയാ മധു,മറ്റു നേതാക്കളായ സി.യു ജോയി, എം.കെ പ്രീയൻ , വി. ആർ ശശി എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.