ശക്തമായ മഴയിലും കാറ്റിലും വലയുമ്പോഴും കാട്ടാന ഭീതിയിൽ പീരുമേട് പ്ലാക്കത്തടം ഗോത്ര വർഗ്ഗ കോളനി

കൃഷി മാത്രം ജീവിതോപാധിയായി സ്വീകരിച്ച് കഴിഞ്ഞു വരുന്ന പീരുമേട് താലൂക്കിലെ ഗോത്ര വർഗ്ഗ കോളനിയായ പ്ലാക്കത്തടം നിവാസികളുടെ തീരാ ശാപമാണ് വന്യമൃഗ ശല്യം എന്നത് . ജനവാസ മേഖലയിലെത്തുന്ന കാട്ടാനക്കൂട്ടം കൃഷി ദേഹണ്ണങ്ങൾ നശിപ്പിച്ചു വരുന്നതിന് കോളനി സ്ഥാപിതമായ കാലത്തോളം പഴക്കമാണുള്ളത്. വനം വകുപ്പിനോടും ജനപ്രതിനിധികളോടും കോളനി നിവാസികൾ പരാതി പറഞ്ഞ് മടുത്തിരിക്കുകയാണ്.
ഒരിടവേളയ്ക്ക് ശേഷമാണ് പ്ലാക്കത്തടം കോളനിയിൽ കാട്ടാനകൾ എത്തി കൃഷി ദേഹണ്ണങ്ങൾ നശിപ്പിക്കുന്നത്. മോഹനൻ എന്ന യാ ളു ടെ പുരയിടത്തിലെ തെങ്ങ് .കവുങ്ങ് . വാഴ. മറ്റിന കൃഷി ദേഹണ്ണങ്ങൾ എന്നിവയാണ് നശിപ്പിച്ചത്.
ശക്തമായ കാറ്റിലും മഴയിലും വലയുന്ന സാഹചര്യത്തിൽ കൃഷി നാശം കൂടി സംഭവിച്ചത് ഏറെ വലയ്ക്കുകയാണ് വനപ്രദേശത്തോട് ചേർന്നു കിടക്കുന്ന ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ എത്തുന്നത് തടയുന്നതിനായിട്ടുള്ള ശാശ്വത നടപടികൾ എന്നുണ്ടാവുമെന്ന കാത്തിരിപ്പിലാണ് പ്ലാക്കത്തടം നിവാസികൾ.