കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂപ്പാറ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ധനസഹായ വിതരണവും നടന്നു

ജില്ലയിലെ എല്ലാ യുണിറ്റിലും അതാത് വർഷത്തെ വാർഷിക അവലോകന പൊതുയോഗം നടത്തണമെന്ന ജില്ലാ കമ്മറ്റിയുടെ നിർദേശപ്രകാരം വ്യാപാരി വ്യവസായി ഏകോപന സമിതി പൂപ്പാറ യൂണിറ്റിന്റെ 2024-25 വർഷത്തെ വാർഷിക പൊതുയോഗം നടന്നു.സാമ്പത്തിക മാന്ദ്യം മൂലം കച്ചവടത്തിലുണ്ടായ കുറവും വഴിയോര കച്ചവടവും ഓൺ ലൈൻ വ്യാപാരവും ചെറുകിട വ്യാപാരികളെ തകർച്ചയിൽ എത്തിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വാർഷിക പൊതുയോഗം സംഘടിപ്പിച്ചത്.
പ്രതിസന്ധികളെ തരണം ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങൾ യോഗം വിലയിരുത്തി. വ്യാപാരികൾക്കായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളും യോഗം ചർച്ച ചെയ്‌തു. പൂപ്പാറ ഗ്രീൻപാലസ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളി ഉത്‌ഘാടനം ചെയ്‌തു.വാർഷിക പൊതുയോഗത്തിനോട് അനുബന്ധിച്ചു പൂപ്പാറയിൽ വ്യാപാര സ്ഥാപനങ്ങൾ നഷ്ട്ടപെട്ടവർക്ക് പൂപ്പാറ യൂണിറ്റിന്റെയും ജില്ലാ കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ധനസഹായം നൽകി.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിൽ നടന്ന മത്സരങ്ങളിൽ വിജയിച്ച വ്യാപാരികളെയും ചടങ്ങിൽ ആദരിച്ചു.മികച്ചരീതിയിൽ പൂപ്പാറ യൂണിറ്റിനെ നയിച്ച യുണിറ്റ് ഭാരവാഹികളെ ജില്ലാ പ്രസിഡന്റ് ആദരിച്ചു.
യുണിറ്റ് പ്രസിഡന്റ് ജോയി ജോസഫിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി നജീബ് ഇല്ലത്ത്പറമ്പിൽ മുഖ്യ പ്രഭാക്ഷണം നടത്തി.,ജില്ലാ വൈസ് പ്രസിഡന്റ് വി എസ് ബിജു,ജില്ലാ സെക്രട്ടറി റോയി വർഗ്ഗിസ് ,ഉടുമ്പൻചോല മണ്ഡലം പ്രസിഡന്റ് പി ജെ ജോൺസൺ,സംസ്ഥാന കൗൺസിൽ അംഗം പി വി ബേബി,യുണിറ്റ് ജനറൽ സെക്രട്ടറി എം കെ സലിം,വൈസ് പ്രസിഡന്റ് റ്റി മഹേഷ്,ട്രഷറർ എം കനി,തുടങ്ങിയവർ പങ്കെടുത്തു.