കെഎസ്ആർടിസി കുമളി ഡിപ്പോയുടെയും നാട്ടുകാരുടെയും ചിരകാല സ്വപ്നമായിരുന്ന കുമളി മാനന്തവാടി ദീർഘ ദൂര ബസ് സർവീസ് ആരംഭിച്ചു

ജനകീയ പങ്കാളിത്തത്തോടെ നിർമ്മാണം പൂർത്തീകരിച്ച് KSRTC യ്ക്ക് കൈമാറിയ കുമളി ഡിപ്പോ അധിക്രതരുടെയും നാട്ടുകാരുടെയും ചിരകാല സ്വപ്നമായിരുന്നു ഹൈറേഞ്ചിനെ മറ്റൊരു ഹൈറേഞ്ചുമായി ബന്ധിപ്പിക്കുന്ന ദീർഘ ദൂര സർവ്വീസ് എന്നത് . ഈ ദീർഘ ദൂര യാത്രയ്ക്കാണ് തുടക്കം കുറിച്ചു കൊണ്ട് കുമളി മാനന്തവാടി സൂപ്പർ ഡീലക്സ് എയർബസ് സർവീസ് ആരംഭിച്ചിരിക്കുന്നത്.
45 പേർക്ക് സീറ്റിംഗ് യാത്ര ഉറപ്പ് നൽകുന്ന വയനാട് ബസ് യാത്രയ്ക്ക് 601 രൂപയാണ് യാത്രാ നിരക്ക്. രാത്രി 7 മണിക്ക് കുമളിയിൽ നിന്നുമാരംഭിക്കുന്ന സർവ്വീസ് പിറ്റേന്ന് രാവിലെ 5 മണിക്ക് മാനന്തവാടിയിൽ എത്തിച്ചേരും. KSRTC കുമളി ഡിപ്പോയിൽ വച്ച് നടന്ന കുമളി മാനന്തവാടി ബസ് സർവീസ് ഉത്ഘാടന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി സെബാസ്റ്റ്യൻ അധ്യക്ഷയായിരുന്നു.കുമളി ഡിപ്പോ ATO സുരേഷ് സ്വാഗതമാശംസിച്ചു. പീരുമേട് MLA വാഴൂർ സോമൻ യോഗം ഉത്ഘാടനം ചെയ്തു.
കുമളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്K M സിദ്ദിഖ്, കേരളാ കോൺഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗം ഇടുക്കി ജില്ലാ പ്രസിഡന്റ് രതീഷ് കഞ്ഞിക്കുഴി ജില്ലാ സെക്രട്ടറിമാരായ PAഫൈസൽ,സതീഷ് കുമാർ,നിയോജക മണ്ഡലം പ്രസിഡന്റമി റാഷ്P അഹമ്മദ്, CPI കുമളി ലോക്കൽ സെക്രട്ടറി സജി വെമ്പള്ളി, തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. KSRTEA ClTU കുമളി യൂണിറ്റ് പ്രസിഡന്റ PN അജയൻ നന്ദി അറിയിച്ചു.തുടർന്ന് കുമളി മാനന്തവാടി ദീർഘ ദൂര സർവീസ് MLA വാഴൂർ സോമൻ ഫ്ലാഗ് ഓഫ് ചെയ്തു. ശേഷം കുമളി ഡിപ്പോയിൽ നിന്നും ബസ്റ്റാന്റ് വരെ ആദ്യ യാത്ര നടത്തി.