അയ്യപ്പൻകോവിലിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
കാലവർഷം കലി തുള്ളി വ്യാപക നാശനഷ്ടം തുടരുന്ന സാഹചര്യത്തിൽ അയ്യപ്പൻ കോവിൽ പഞ്ചായത്തിൽ രണ്ട് ദുരിതാശ്വാസ ക്യാംപുകൾ തുടങ്ങി.ചപ്പാത്ത് കരിങ്കുളം LP സ്കൂളിലും മേരികുളം UP സ്കൂളിലുമാണ് ക്യാംപുകൾ ആരംഭിച്ചത്.നാശനഷ്ടം സംഭവിച്ച കുടുംബങ്ങളെ സുരക്ഷിതമായി പാർപ്പിക്കാനാണ് ക്യാംപുകൾ ആരംഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജയമോൾ ജോൺസൻ , പഞ്ചായത്തംഗം ബി.ബിനു ആനവിലാസം വില്ലേജ് ഓഫീസർ രാജേഷ് എന്നിവർ പറഞ്ഞു.



