ശക്തമായ മഴയിൽ വീടുകൾക്ക് മുൻവശത്തെ മൺതിട്ട ഇടിഞ്ഞ് വീട് അപകടാവസ്ഥയിൽ; ഇരട്ടയാർ നാല് സെൻ്റ് കോളനിയിൽ താമസിക്കുന്ന കറുകയിൽ സോമൻ, അനിതാ എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലായത്

ഇരട്ടയാർ നാല് സെൻ്റ് കോളനിയിലാണ് വീടുകൾക്ക് മുൻവശത്തെ മൺതിട്ട ഇടിഞ്ഞ് വീടുകൾ അപകടാവസ്ഥയിലായത്. കഴിഞ്ഞ ദിവസം ഇതു വഴിയുള്ള റോഡ് കോൺക്രീറ്റ് ചെയ്യുന്നതിൻ്റെ ഭാഗമായി വീടുകളുടെ മുൻവശത്തെ മണ്ണ് എടുത്തുമാറ്റിയിരുന്നു. തുടർന്ന് വലിയ തിട്ടയായി നിലകൊള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലാണ് തിട്ട ഇടിഞ്ഞ് പോയത്. നിലവിൽ രണ്ട് വീടുകൾ അപകടാവസ്ഥയിലായി.
മഴ ശക്തമായി തുടരുകയാണെങ്കിൽ കൂടുതൽ ഭാഗം ഇടിയാൻ ഉള്ള സാദ്ധ്യത ഇവർ ചൂണ്ടി കാട്ടുന്നുമുണ്ട്. റോഡ് കോഗ്രീറ്റിംഗിനായി മണ്ണ് മാറ്റിയ സമയത്ത് തന്നെ അപകട ഭീഷണി ചൂണ്ടി കാണിച്ചിരുന്നതായി ഇവർ പറഞ്ഞു. ഇത് അവഗണി ച്ചതാണ് മണ്ണിടിയാൻ കാരണം എന്നും ഇവർ പറഞ്ഞു. നിലവിൽ വീടിൻ്റെ മുൻ വശത്ത് ഇടിഞ്ഞ ഭാഗം പടുതാ ഇട്ട് സംരക്ഷിച്ച് നിർത്തിയിരിക്കുകയാണ്.