ഇടുക്കിയിലെ റോഡുകള്‍ക്ക് 107 കോടി അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിന്‍

May 29, 2025 - 16:54
 0
ഇടുക്കിയിലെ റോഡുകള്‍ക്ക് 107 കോടി 
അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിന്‍
This is the title of the web page

ചെറുതോണി : ഇടുക്കി നിയോജക മണ്ഡലത്തിലെ രണ്ടു പ്രധാന റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി 107.07 കോടി രൂപ കിഫ്ബി മുഖേന അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മണ്ഡലത്തിലെ പ്രധാന റോഡ് പദ്ധതികളായ ചേലച്ചുവട് - വണ്ണപ്പുറംറോഡിന് 52.01 കോടിയും, നത്തുകല്ല് അടിമാലി റോഡിന് 55.06 കോടിരൂപയുടെയും ധനാനുമതി നല്‍കി. കിഫ്ബിയുടെ കീഴിലുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെആര്‍എഫ്ബി) മുഖേനയാണ് നിര്‍മാണം നടത്തുന്നത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. പൊതുമരാമത്ത് വകുപ്പിനാകും നിര്‍മാണച്ചുമതലയെന്ന് മന്ത്രി അറിയിച്ചു. അടിമാലി നത്തുകല്ല് റോഡ്, ചേലച്ചുവട്- വണ്ണപ്പുറം റോഡുകളുടെ വികസനത്തിനായി ഭൂമി ഏറ്റെുടക്കുന്നതിന് നേരത്തേ 6.43 കോടി രൂപ അനുവദിച്ചിരുന്നു.

റോഡുകള്‍ വീതികൂട്ടേണ്ടിവരുമ്പോള്‍ ഭൂമി നഷ്ടപ്പെടുന്നവരുടേയും നീക്കം ചെയ്യേണ്ടി വരുന്ന കെട്ടിട ഉടമസ്ഥര്‍ക്കും നഷ്ടം നല്‍കുന്നതിനായാണ് തുക അനുവദിച്ചിട്ടുള്ളത്. 

ഇടുക്കിയെ ലോറേഞ്ചുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡായ ചേലച്ചുവട് - വണ്ണപ്പുറം റോഡ് പൂര്‍ത്തിയാക്കുന്നതിലൂടെ ഹൈറേഞ്ച് മേഖലയില്‍ നിന്നും തൊടുപുഴ,മുവാറ്റുപുഴ,നെടുമ്പാശ്ശേരി വിമാനത്താവളം ഉള്‍പ്പെടെയുള്ള മേഖലകളിലേക്ക് യാത്ര സുഗമമാകും. അടിമാലി നത്തുകല്ല് റോഡ് കട്ടപ്പന ഇരട്ടയാര്‍ വഴി അടിമാലിയിലേക്ക് സുഗമമായ പാതയ്ക്ക് വഴി ഒരുക്കും വാത്തികുടി - കൊന്നത്തടി പഞ്ചായത്തുകളില്‍ കൂടി കടന്നു പോകുന്ന ഈ റോഡ് നെടുങ്കണ്ടം ഭാഗത്തുനിന്ന് വരുന്ന സഞ്ചാരികള്‍ക്ക് കൂടി പ്രയോജനകരമാണ്. 

ഇതോടൊപ്പം ജില്ലയിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ഈ റോഡുകളുടെ നിര്‍മ്മാണം സഹായകരമാകും. മൂന്നാര്‍,ഇടുക്കി,തേക്കടി ടൂറിസം പാതയ്ക്ക് വഴിയൊരുക്കുന്നതാണ് ഈ റോഡുകളുടെ നിര്‍മ്മാണം. ബിഎം ആന്‍ഡ് ബിസി ഗുണ നിലവാരത്തില്‍ ഈ റോഡുകള്‍ക്ക് ആവശ്യമായ സംരക്ഷണ ഭിത്തി,ഇരുവശങ്ങളിലും കോണ്‍ക്രീറ്റിംഗ്‌റോ,ഡ് മാര്‍ക്കിങ്‌സൂ,ചന ബോര്‍ഡുകള്‍,കേടുപാടുകള്‍ സംഭവിച്ച കലിങ്കുകളുടെ പുനര്‍നിര്‍മ്മാണം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

കിഫ്ബി റോഡുകളുടെ നിബന്ധന അനുസരിച്ച് റോഡിന് ആവശ്യമായ വീതിയില്‍ നിര്‍മ്മിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിന് തുക അനുവദിച്ചിരുന്നു. എന്നാല്‍ റീസര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കാത്തതും സ്ഥലം ഉടമകള്‍ സ്ഥലം വിട്ടു നല്‍ക്കുന്നതിന് കാലതാമസം നേരിടുന്നത് ഒഴിവാക്കുന്നതിനായി നിലയില്‍ ഉള്ള റോഡ് കൂടുതല്‍ സൗകര്യപ്രദമായും ആവശ്യ ഇടങ്ങളില്‍ മാത്രം വീതി കൂട്ടിയും നിര്‍മ്മിക്കുന്നതിന് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.ഇതേ തുടര്‍ന്ന് കിഫ്ബി നടപടി ക്രമങ്ങള്‍ വേഗത്തില്‍ ആക്കുകയും ധനാനുമതി നല്‍കുകയുമായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow