കാലവർഷ മഴയില്‍ ഹൈറേഞ്ചിൽ വ്യാപക കൃഷി നാശം

കലിതുള്ളിപെയ്യുന്ന കാലവര്‍ഷം കര്‍ഷക സ്വപ്നങ്ങളും കവര്‍ന്നെടുക്കുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് കുടിയേറ്റ കര്‍ഷകനായ കള്ളിമായി സ്വദേശി കക്കുഴിയില്‍ ബേബി ഇത്തവണ ഏത്തവാഴ കൃഷി നടത്തിയത്. എന്നാല്‍ കാലവര്‍ഷ മഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റ് കര്‍ഷകന്‍റെ പ്രതീക്ഷകള്‍ കര്‍ന്നെടുത്തു. മുന്നൂറ് ഏത്തവാഴകള്‍ പൂര്‍ണ്ണമായും ഒടിഞ്ഞ് നശിച്ചു.
വിത്ത് വയ്ക്കുന്നത് മുതല്‍ കണക്കൂട്ടിയാല്‍ വാഴ ഒന്നിന് അഞ്ഞൂറ്റി അമ്പത് രൂപവരെ മുതല്‍ മുടക്കാണ്. അഞ്ഞൂറ് രൂപവെച്ച് കണക്ക് കൂട്ടിയാലും ഒന്നര ലക്ഷത്തിലധികം രൂപ നഷ്ടമുണ്ട്. കുലകള്‍ വനെനെങ്കിലും കറിക്കായുള്ള മൂപ്പ് പോലും എത്തായിട്ടില്ലാത്തതിനാല്‍ ഒരു രൂപ പോലും തിരിച്ച് കിട്ടാത്ത അവസ്ഥ.
കര്‍ഷകരുടെ പ്രതീക്ഷകള്‍ കാലവര്‍ഷം കവര്‍ന്നെടുക്കുക മാത്രമല്ല. ലക്ഷങ്ങളുടെ കടബാധ്യതയിലേയ്ക്കും കര്‍ഷകരെ തള്ളിവിട്ടു. സര്‍ക്കാര്‍ സഹായങ്ങള്‍ കിട്ടിയില്ലെങ്കില്‍ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് മുമ്പോട്ട് പോകാനാകില്ല.