ജെ സി ഐ കട്ടപ്പന ടൗൺ കൈവരിച്ചത് അഭിമാനകരമായ നേട്ടം

JCI സോൺ 20 യുടെ മിഡിൽ ഇയർ കോൺഫറൻസ് ആയ MIDCON വൈബ് 2025 എന്ന പേരിൽ 24/05/2025 ന് മൂവാറ്റുപുഴയിൽ വച്ച് നടത്തപ്പെട്ടു. സോൺ 20 യുടെ കീഴിൽ വരുന്ന ലോക്കൽ ഓർഗനൈസഷനുകളുടെ പ്രവർത്തന മികവിനുള്ള അവാർഡുകൾ പ്രസ്തുത ചടങ്ങിൽ നൽകുകയുണ്ടായി. സോൺ 20 യുടെ കീഴിലുള്ള ഏറ്റവും മികച്ച ലോക്കൽ ഓർഗ്ഗനൈസേഷൻ പ്രസിഡന്റിനുള്ള അവാർഡ് JCI കട്ടപ്പന ടൌൺ പ്രസിഡന്റ് Jc അനൂപ് തോമസിന് ലഭിച്ചു.
മികച്ച ഗ്രോത്ത് & ഡെവലപ്പ്മെന്റ് ടീമിനും Zone 20 യിൽ ഏറ്റവും മികച്ച പദ്ധതികൾ ആവിഷ്കരിച്ചതിനുമുള്ള പുരസ്‌കാരം JCI കട്ടപ്പന ടൗണിനു ലഭിച്ചു. കൂടാതെ Zone President നൽകുന്ന മികവിനുള്ള പ്രത്യേക പുരസ്കാരവും ലഭിച്ചു. JCI കട്ടപ്പന ടൗണിന് വേണ്ടി ചാർട്ടർ പ്രസിഡന്റ് Jc ജോജോ കുമ്പളം താനം, IPP Jc ആദർശ് കുര്യൻ, Jc അലൻ വിൻസെന്റ് എന്നിവർ JCI കട്ടപ്പന ടൗണിന് വേണ്ടി പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.