വൃദ്ധനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടിപ്പെരിയാർ ഡൈമുക്ക് അഞ്ചുമുറി ഭാഗത്ത് താമസിക്കുന്ന പുതുപ്പറമ്പിൽ വീട്ടിൽ മോഹനൻ 65 ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. വണ്ടിപ്പെരിയാർ പോലീസ് അന്വേഷണം ആരംഭിച്ചു.