ശക്തമായ മഴയെ തുടർന്ന് വണ്ടിപ്പെരിയാർ ചോറ്റുപാറത്തോട്ടിൽ ജലനിരപ്പ് ഉയർന്നു ; തീരദേശവാസികൾ ആശങ്കയിൽ

ഇന്നലെ രാത്രി മുതൽ പെയ്തു വരുന്ന ശക്തമായ മഴയെ തുടർന്ന് വണ്ടിപ്പെരിയാർ പെരിയാർ ചോറ്റുപാറ കൈത്തോട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരിക്കുകയാണ്. സാധാരണഗതിയിൽ മഴപെയ്താൽ ഉടൻതന്നെ ചോറ്റുപാറ പെരിയാർ കൈതൊട്ടിൽ ജലനിരപ്പ് ഉയരുകയും റോഡിൽ വെള്ളം കയറുകയും നെല്ലിമല മുതൽ പെരിയാർ വരെയുള്ള ഭാഗത്തെ വീടുകളിലും വെള്ളം കയറും ഇതോടൊപ്പം ഗതാഗത തടസ്സവും ഏർപ്പെടും ഒറ്റരാത്രികൊണ്ട് ഏതാണ്ട് അഞ്ചടിയോളം ജലനിരപ്പ് ആണ് പെരിയാർ ചോറ്റുപാറ കൈത്തോട്ടിൽ ഉയർന്നിരിക്കുന്നത്.
വണ്ടിപ്പെരിയാർ വള്ളക്കടവ് മുതൽ അയ്യപ്പൻകോവിൽ വരെയുള്ള പെരിയാർ നദി തീര ദേശവാസികളും ആശങ്കയിലാണ് ശക്തമായ മഴയെ തുടർന്ന് പെരിയാർ നദിയിലും ജലനിരപ്പ് ഉയരുകയാണ് വനമേഖലയിൽ മഴ ശക്തമാകുന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പും ഉയരും.
ഇതോടൊപ്പം ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രവും അന്യസംസ്ഥാന അതിർത്തിയും കൂടിയായ കുമളി ടൗണിലെ വെള്ളക്കെട്ട് കാരണം വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ കഴിയുന്നില്ല കാൽനട വാഹന യാത്രക്കാർക്കും ബുദ്ധിമുട്ട് ശാസ്ത്രീയമായ കാനനിർമാണമാണ് ഇതിന് കാരണം എന്ന് പല വർഷങ്ങളായി ഉള്ള ആരോപണമാണ്. ഒറ്റ മഴയ്ക്ക് തന്നെ ദേശീയപാതയിൽ രണ്ട് അടിയോളം ജലനിരപ്പാണ് ഉയർന്നിട്ടുള്ളത് അതുകൊണ്ടുതന്നെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ഏറെ പ്രദേശവാസികളാണ്.