കൊട്ടാരക്കര ഡിണ്ടിഗൽ ദേശീയപാതയിൽ കുട്ടിക്കാനം മുറിഞ്ഞപുഴ കടുവ പാറയ്ക്ക് സമീപം റോഡിലേക്ക് കൂറ്റൻ പാറക്കല്ല് വീണു. രാത്രി പത്തരയോടെയായിരുന്നു വലിയ പാറ റോഡിലേക്ക് പതിച്ചത്. പാറയ്ക്ക് ഒപ്പം മണ്ണും റോഡിലേക്ക് വീണു. തുടർന്ന് ഇതു വഴിയുള്ള ഗതാഗതം ഏറെ നേരം തടസപ്പെട്ടിരുന്നു.