പതിനെട്ട് കാരിയെ ഉപദ്രവിക്കുവാൻ ശ്രമിച്ചയാൾ പിടിയിൽ

പതിനെട്ട് കാരിയെ ഉപദ്രവിക്കുവാൻ ശ്രമിച്ച കേസിൽലാണ് ഒരാൾ പോലീസ് പിടിയിൽ ആയിരിക്കുന്നത്. വണ്ടിപ്പെരിയാർ കീരിക്കര ലക്ഷ്മി ഭവനിൽ അയ്യപ്പൻ എന്ന് വിളിക്കുന്ന രമേശ് (40) നെയാണ് വണ്ടിപ്പെരിയാർ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം പ്രദേശവാസിയായ പതിനെട്ട് കാരി കടയിൽ പോയി സാധനങ്ങൾ വാങ്ങി വരവെ പെൺകുട്ടിയുടെ പിറകെ ഇയാൾ എത്തി ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് വീട്ടിലെത്തിയ പെൺകുട്ടി വീട്ടുകരോട് വിവരം പറയുകയും ചെയ്തതിന് ശേഷം വണ്ടിപ്പെരിയാർ പോലീസിൽ പരാതി നൽകി.
തുടർന്ന് വണ്ടിപ്പെരിയാർ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്തു. വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ സുവർണ്ണ കുമാർ സബ് ഇൻസ്പെക്ടർ ടി എസ് ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കിയത്.