'മുല്ലപ്പെരിയാർ ചരിത്ര വഴിയിലൂടെ ഒരു യാത്ര';കെ എ അബ്ദുൾ റസാഖ് രചിച്ച പുസ്തകത്തിൻ്റെ ആദ്യഭാഗം മെയ് 28ന് അടിമാലിയിൽ നടക്കുന്ന ലൈബ്രറി കൗൺസിൽ ജില്ലാ പുസ്തകോത്സവത്തിൽ വച്ച് പ്രകാശനം ചെയ്യും.

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങളെ ആസ്പദമാക്കി മുല്ലപ്പെരിയാർ ചരിത്ര വഴിയിലൂടെ ഒരു യാത്ര' എന്ന പേരിൽ ചരിത്ര പുസ്തകം പ്രസിദ്ധീകരിക്കുകയാണ്. അണക്കെട്ട് നിർമ്മിക്കുന്നതിന് വേണ്ടി 1789 മുതൽ നടന്നുവന്ന വിവിധ ആലോചനകൾ, പദ്ധതി പ്രദേശത്തെ സാധ്യത പരിശോധന, മുല്ലപ്പെരിയാർ കരാർ, അണക്കെട്ട് നിർമാണം, പ്രളയം, ഭൂചലനം, അണക്കെട്ടിന്റെ ബലക്ഷയം, വിവിധ പരിശോധനകളും, പരീക്ഷണങ്ങളും, സമരങ്ങൾ, സംഘർഷങ്ങൾ, നിയമ പോരാട്ടം, കോടതിവിധികൾ എന്നിവ പ്രതിപാദിച്ചു കൊണ്ടുള്ള നാലു വാല്യങ്ങളായാണ് പുസ്തകം പുറത്തിറക്കുന്നത്.
പുസ്തകത്തിന്റെ ആദ്യ വാല്യം 1789 മുതൽ 2011 അവസാനം വരെയുള്ള കാര്യങ്ങളാണ് പ്രതിപാദിക്കുന്നത്. 2011 അവസാനം മുതലുള്ള വിവരങ്ങൾ ഉൾപ്പെടുന്ന മൂന്നു വാല്യങ്ങൾ തുടർന്ന് പ്രസിദ്ധീകരിക്കും.
കെ എ അബ്ദുൾ റസാഖ് രചിച്ച പുസ്തകത്തിൻറെ ആദ്യഭാഗം മെയ് 28ന് അടിമാലിയിൽ നടക്കുന്ന ലൈബ്രറി കൗൺസിൽ ജില്ലാ പുസ്തകോത്സവത്തിൽ വച്ച് പ്രകാശനം ചെയ്യും.