കട്ടപ്പന നരിയംപാറ പുതിയകാവ് ദേവി ക്ഷേത്രത്തിലെ മോഷണം:രണ്ടാം പ്രതിയും പിടിയിൽ
കട്ടപ്പന നരിയംപാറ പുതിയകാവ് ദേവി ക്ഷേത്രത്തിലെ മോഷണം:രണ്ടാം പ്രതിയും പിടിയിൽ. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശി സുബിൻ വിശ്വംഭരനാണ് അറസ്റ്റിലായത് .കട്ടപ്പനയിൽ പുതിയ ബസ്റ്റാൻഡിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.ഇയാളുടെ ഒപ്പം മോഷണത്തിനുണ്ടായിരുന്ന കോഴഞ്ചേരി സ്വദേശി അജയനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു.ഇയാൾ വരച്ചു നൽകിയ രൂപരേഖയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സുബിനും പിടിയിലായത്.

