കൊലപ്പെടുത്തിയെന്ന് ഭാര്യ മൊഴി നൽകിയ പത്തനംതിട്ട കലഞ്ഞൂരിലെ നൗഷാദിനെ തൊടുപുഴയിൽ കണ്ടെത്തി
20 മാസമായി കാണാതായ പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിനെ കണ്ടെത്തി. നൗഷാദിനെ കണ്ടെത്തിയത് തൊടുപുഴയിൽ നിന്ന്. നൗഷാദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഭാര്യ അഫ്സാനയെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. നൗഷാദിനെ കൊന്ന് മൃതദേഹം സംസ്കരിച്ചു എന്നായിരുന്നു അഫ്സാന മൊഴി നൽകിയത്. ഇതേ തുടർന്ന് പരുത്തിപ്പാറയിൽ ഇന്നലെ വിശദ പരിശോധന നടത്തിയിരുന്നു. അഫ്സാന നൗഷാദിനെ കൊലപ്പെടുത്തിയിട്ടില്ലെന്ന് നൗഷാദിന്റെ മാതാപിതാക്കൾ വെളിപ്പെടുത്തിയിരുന്നു. അഫ്സാനയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സംശയിക്കുന്നു എന്നാണ് മാതാപിതാക്കൾ പറഞ്ഞത്.