കൊലപ്പെടുത്തിയെന്ന് ഭാര്യമൊഴി നൽകിയ കലഞ്ഞൂർ സ്വദേശി നൗഷാദിനെ കണ്ടെത്തിയത് ഇടുക്കി തൊമ്മൻകുത്ത് ടൂറിസം കേന്ദ്രത്തിന് സമീപം കുഴിമറ്റം എന്ന സ്ഥലത്ത് നിന്ന്
കൊലപ്പെടുത്തിയെന്ന് ഭാര്യമൊഴി നൽകിയ കലഞ്ഞൂർ സ്വദേശി നൗഷാദിനെ കണ്ടെത്തിയത്
ഇടുക്കി തൊമ്മൻകുത്ത് ടൂറിസം കേന്ദ്രത്തിന് സമീപം കുഴിമറ്റം എന്ന സ്ഥലത്ത് നിന്ന്. തൊടുപുഴ പോലീസ് സ്റ്റേഷനിലെ ജെയ്മോൻ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് നൗഷാദിനെ കണ്ടെത്തിയത്. റബർ തോട്ടത്തിലെ ജോലിക്കാരനായി കഴിയുകയായാരുന്നു. നൗഷാദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഭാര്യ അഫ്സാനയെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. നൗഷാദിനെ കൊന്ന് മൃതദേഹം സംസ്കരിച്ചു എന്നായിരുന്നു അഫ്സാന മൊഴി നൽകിയത്. ഇതേ തുടർന്ന് പരുത്തിപ്പാറയിൽ ഇന്നലെ വിശദ പരിശോധന നടത്തിയിരുന്നു. അഫ്സാന നൗഷാദിനെ കൊലപ്പെടുത്തിയിട്ടില്ലെന്ന് നൗഷാദിന്റെ മാതാപിതാക്കൾ വെളിപ്പെടുത്തിയിരുന്നു. അഫ്സാനയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സംശയിക്കുന്നു എന്നാണ് മാതാപിതാക്കൾ പറഞ്ഞത്.