പുലർമഞ്ഞ് 2025 കെ.സി വൈ എം സംസ്ഥാന ക്യാംപ് കുട്ടിക്കാനത്ത് ആരംഭിച്ചു;കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉത്ഘാടനം ചെയ്തു

കേരളാ കാത്തലിക്ക് യൂത്ത് മൂവ്മെന്റ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ പുലർമഞ്ഞ് 2025 മലയോര ക്യാംമ്പ്.കുട്ടിക്കാനം മരിയൻ കോളേജിൽ ആരംഭിച്ചു.. 23- മുതൽ 25 വരെ നടക്കുന്ന ക്യാംപ് കാഞ്ഞിരപ്പളളി രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ വൃക്ഷതൈ നട്ട് ഉത്ഘാടനം ചെയ്തു.
കെ.സി. വൈ. എം സംസ്ഥാന പ്രസിഡണ്ട് എബിൻ കണിമലയിൽ അധ്യക്ഷനായി.മലയോര ജനതയെ കൈയ്യേറ്റക്കാരാക്കുന്നത് കപട പരിസ്ഥിതിവാദികൾ ആണെന്നും പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമയാണെന്നും വന്യമൃഗങ്ങൾ കാട്ടിലാണ് ജീവിക്കേണ്ടതെന്നും അവ മനുഷ്യർക് ഭീഷണിയാവുമ്പോൾ സത്വര നടപടികൾ സ്വീകരിക്കേണ്ടത് വനം വകുപ്പും സർക്കാരും ആണെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള ആമുഖ പ്രഭാഷണവും.കോഴിമല രാജാവ് രാമൻ രാജമന്നാൻ മുഖ്യ പ്രഭാഷണവും നടത്തി.
കാഞ്ഞിരപ്പള്ളി രൂപതാ ഡയറക്ടർ ഫാ. തോമസ് നരിപ്പാറയിൽ സംസ്ഥാന ജന : സെക്രട്ടറി ജോബിൻ ജോസ്,കാഞ്ഞിരപ്പള്ളി രൂപതാ പ്രസിഡണ്ട് അലൻ കല്ലൂരാത്ത്,സംസ്ഥാന കോഡിനേറ്റർ ജിബി ഏലിയാസ്, സി. ഡോ: നോർബർട്ട എന്നിവർ ഉത്ഘാടന യോഗത്തിൽ പ്രസംഗിച്ചു.കേരളത്തിലെ 32 രൂപതകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നൂറോളം പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുത്തത്
ദൈവ വചനങ്ങളോടും വിശ്വാസത്തോടുമൊപ്പം പശ്ചിമഘട്ട സംരക്ഷണം, മലയോര - തീരദേശ പ്രശ്നം, കാലാവ്യസ്ഥ വ്യതിയാനം പ്രശ്നങ്ങളും പരിഹാരങ്ങളും എന്നിങ്ങനെ സമൂഹത്തിനെ ബാധിക്കുന്ന വിവിധ വിഷയങ്ങളും പരിഹാരമാർഗ്ഗങ്ങളും ക്യാംപിൽ ചർച്ചയായി.ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ 54ാം സ്ഥാനം നേടിയ സോണറ്റ് ജോസി പരിപാടിയിൽ ആദരിച്ചു.കാഞ്ഞിരപ്പള്ളി രൂപത അതിഥേയത്വം വഹിക്കുന്ന ക്യാംപ് ഞായറാഴ്ച രണ്ട് മണിയോടെ സമാപിക്കും.