പോക്സോ കേസ്സിലെ പ്രതിക്ക് 30 വർഷത്തെ കഠിന തടവും 1,30,000/- രൂപ പിഴയും ശിക്ഷ

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പ്രതിയായ എറണാകുളം ജില്ലയിൽ, പെരുമ്പടപ്പ്, കോണം വഴിയിൽ കിഴക്കേ കട്ടത്തറ കൃഷ്ണൻ റോഡ് ഭാഗത്ത്, നെറ്റോ വീട്ടിൽ ഫെനിക്സ് (40)നെയാണ് കട്ടപ്പന പോക്സോ കോടതി ശിക്ഷിച്ചത്. പോക്സോ വകുപ്പ് പ്രകാരം 20 വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും, IPC വകുപ്പ് പ്രകാരം 10 വർഷത്തെ കഠിന തടവിനും 30000/- രൂപ പിഴയ്ക്കുമാണ് ശിക്ഷിച്ചത്.
പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടര വർഷത്തെ കഠിന തടവും കൂടി അനുഭവിക്കണം. 2014 ൽ കട്ടപ്പന പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. വിചാരണ വേളയിൽ ഇയാൾ ഒളിവിൽ പോകുകയും, പിന്നീട് മറ്റൊരു കേസിൽ അറസ്റ്റിൽ ആകുകയും തുടർന്ന് വീണ്ടും വിചാരണ ആരംഭിക്കുകയും ചെയ്യുകയായിരുന്നു. കട്ടപ്പന പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന റെജി. എം. കുന്നിപ്പറമ്പൻ ആയിരുന്നു കേസ് അന്വേഷിച്ചത്.